Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:48 AM IST Updated On
date_range 13 April 2022 5:48 AM ISTJALAKAM തകഴി സാഹിത്യപുരസ്കാരം പി.ടി. രാജലക്ഷ്മിക്ക്
text_fieldsbookmark_border
കോഴിക്കോട്: തകഴി ശിവശങ്കരപ്പിള്ളയുടെ സ്മരണാർഥം ഉത്തര കേരള കവിത സാഹിത്യവേദി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരത്തിന് പി.ടി. രാജലക്ഷ്മി അർഹയായി. 'തിരമെടുത്ത കഥകൾ' എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹയാക്കിയത്. 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 23ന് വൈകീട്ട് മൂന്നിന് കണ്ണൂർ സംഗീത കലാക്ഷേത്രം ഹാളിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ കെ.കെ. രമ എം.എൽ.എ കൈമാറും. കാലിക്കറ്റ് സർവകലാശാല റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറായ പി.ടി. രാജലക്ഷ്മി ഗുരുവായൂർ സ്വദേശിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story