ജൽജീവൻ പദ്ധതി: പുതിയ പൈപ്പിടലിന് വഴി അടച്ചു
text_fieldsവേങ്ങേരി ജങ്ഷനിൽ ജൽജീവൻ പദ്ധതിക്ക് പൈപ്പിടൽ പ്രവൃത്തി ആരംഭിച്ചപ്പോൾ
വേങ്ങേരി: ദേശീയപാതയിൽ വേങ്ങേരി ഓവർപാസ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജൽജീവൻ പദ്ധതിയുടെ കൂറ്റൻ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗതാഗതക്കുരുക്കൊഴിവാക്കാൻ താൽക്കാലികമായി തുറന്നുകൊടുത്ത വഴി അടച്ചു. 220 മീറ്റർ പൈപ്പാണ് ഈ ഭാഗത്ത് മാറ്റിസ്ഥാപിക്കുക. 20 ദിവസമെങ്കിലും വേണ്ടിവരും പൂർത്തീകരണത്തിനെന്ന് കരാറുകാർ പറഞ്ഞു.
പൈപ്പ് മാറ്റിസ്ഥാപിക്കുന്നതുമൂലം മൂന്നാലു ദിവസം കുടിവെള്ളം മുടങ്ങും. വേദവ്യാസ സ്കൂളിനടുത്തുള്ള പൈപ്പും മാറ്റി സ്ഥാപിക്കേണ്ടതിനാൽ ഇതിന്റെ പ്രവൃത്തി നേരത്തേ ആരംഭിച്ചിരുന്നു. വേങ്ങേരി ജങ്ഷനിലെ സർവിസ് റോഡിന്റെ ഭാഗം അടച്ചതിനാൽ കക്കോടിയിൽനിന്നു മലാപ്പറമ്പ് ഭാഗത്തേക്ക് പോകാൻ മേൽപ്പാലം കയറി ഇടത്തോട്ടു തിരിഞ്ഞു സർവിസ് റോഡ് വഴി നേരെ പോകണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

