Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: കാരുണ്യമായി ഇഖ്​റയുടെ ഇടപെടൽ

text_fields
bookmark_border
കോവിഡ്​ പ്രതിരോധം: കാരുണ്യമായി ഇഖ്​റയുടെ ഇടപെടൽ
cancel

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ഖ്​​റ ആ​ശ​ു​പ​ത്രി​യു​ടെ സേ​വ​നം സം​സ്ഥാ​ന​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​വു​ന്നു. സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ച് സ്വ​ന്തം നി​ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക്​ മാ​​ത്ര​മാ​യി എ​ര​ഞ്ഞി​പ്പാ​ല​ത്ത്​ പ്ര​േ​ത്യ​ക കെ​ട്ടി​ട​ത്തി​ൽ​ 100 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി തു​ട​ങ്ങി​യി​രി​ക്ക​യാ​ണ്​ ഇ​ഖ്​​റ.

കോ​വി​ഡ്​ ചി​കി​ത്സ ഇ​വി​ടെ സൗ​ജ​ന്യ​മാ​ണ്. സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ സ​മ്പൂ​ർ​ണ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ണ്​ കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് ഇ​ഖ്‌​റ -ത​ണ​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി. ഇ​ത്ത​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ആ​ശു​പ​ത്രി​യാ​ണി​ത്​. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള നോ​ഡ​ല്‍ ഓ​ഫി​സ​റു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​നം.

വെൻറി​ലേ​റ്റ​റു​ക​ള്‍, മോ​ണി​റ്റ​റു​ക​ള്‍, ഐ.​സി.​യു, എ​ച്ച്.​ഡി.​യു സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ ആ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഇ​ഖ്‌​റ​യാ​ണ്. ഇ​ൻ​റ​ന്‍സി​വി​സ്​​റ്റ്​ ഉ​ള്‍െ​പ്പ​ടെ ഡോ​ക്ട​ര്‍മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍, റി​സ​പ്ഷ​ന്‍, ഹൗ​സ്‌​കീ​പ്പി​ങ്​ തു​ട​ങ്ങി എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും ഇ​ഖ്‌​റ​യാ​ണ് റി​ക്രൂ​ട്ട് ചെ​യ്ത​തും ശ​മ്പ​ളം ന​ല്‍കു​ന്ന​തും. ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗി​ക​ള്‍ക്കു​മു​ള്ള ഭ​ക്ഷ​ണം ന​ല്‍കു​ന്ന​ത് കു​ടും​ബ​ശ്രീ വ​ഴി ജി​ല്ല ഭ​ര​ണ​കൂ​ട​മാ​ണ്‌.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന ഇ​ഖ്​​റ ആ​​ശു​പ​ത്രി​ക്ക്​ ദൗ​ത്യം നി​ർ​വ​ഹി​ക്കാ​നാ​വു​ന്ന​ത്​ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സു​മ​ന​സ്സു​ക​ളു​ടെ​യും കൂ​ടി സ​ഹ​ക​ര​ണ​ത്തി​ലാ​ണെ​ന്ന്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​പി.​സി. അ​ൻ​വ​ർ പ​റ​ഞ്ഞു. അ​സീം ​പ്രേം​ജി ഫി​ലാ​ന്ത്രോ​പി​ക്​ ഇ​നി​ഷ്യേ​റ്റി​വ്, ത​ണ​ൽ വ​ട​ക​ര, ടാ​റ്റ ട്ര​സ്​​റ്റ്​ മും​ബൈ, ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഡ​ൽ​ഹി തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ്​ പാ​വ​പ്പെ​ട്ട​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ഇ​ഖ്​​റ​ക്ക്​ സാ​ധി​ക്കു​ന്ന​ത്.​

10 രൂ​പ​ക്ക്​ ഒ.​പി ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന ചാ​രി​റ്റി ക്ലി​നി​ക്കും 50 രൂ​പ​ക്ക്​ വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കു​ന്ന മെ​ഴ്‌​സി ക്ലി​നി​ക്കും ഇ​ഖ്‌​റ​യു​ടെ പ്ര​ത്യേ​ക​ത​ക​ളി​ല്‍ ചി​ല​താ​ണ്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി സ​ബ്‌​സി​ഡൈ​സ്ഡ് ഡ​യാ​ലി​സി​സ് സെൻറ​ര്‍ എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കി​യ​ത്​ ഇ​ഖ്‌​റ ആ​ണ്. വൃ​ക്ക മാ​റ്റി​വെ​ക്ക​ലി​ന്​ രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണ് ഇ​ഖ്‌​റ ഈ​ടാ​ക്കു​ന്ന​ത്. ആ​ശ​യ​റ്റ ഡ​യാ​ലി​സി​സ് രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ഡ​യാ​ലി​സി​സ് സ്‌​പോ​ണ്‍സ​ര്‍ഷി​പ് പ്രോ​ഗ്രാം നി​ല​വി​ലു​ണ്ട്.

പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സ​യി​ല്‍ ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നാ​യി വി​വി​ധ കാ​ര്‍ഡു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡീ ​അ​ഡി​ക്​​ഷ​ന്‍ സെൻറ​ര്‍, പാ​രാ​പ്ലീ​ജി​യ ക്ലി​നി​ക്, ഏ​ർ​ളി ഇ​ൻ​റ​ര്‍വെ​ന്‍ഷ​ന്‍ സെൻറ​ർ എ​ന്നി​വ​യു​മു​ണ്ട്. ഇ​ഖ്‌​റ​ക്ക്​ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഒ​മ്പ​ത്​ ശാ​ഖ​ക​ളു​ണ്ട്. ല​ക്ഷ​ദ്വീ​പി​ലെ നാ​ല് ദ്വീ​പു​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് സ്‌​പെ​ഷ​ലി​സ്​​റ്റ്​ ഡോ​ക്ട​ര്‍മാ​രെ ന​ല്‍കു​ന്ന​തും ഇ​ഖ്‌​റ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iqra hospitalcovid hospital
Next Story