Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭട്ട് റോഡ് ബീച്ച്...

ഭട്ട് റോഡ് ബീച്ച് പാർക്കിൽ അന്താരാഷ്ട്ര ടോയ്‍ലറ്റ് സൗകര്യമൊരുങ്ങി

text_fields
bookmark_border
International toilet facilities
cancel

കോ​ഴി​ക്കോ​ട്: ഭ​ട്ട് റോ​ഡ് ബീ​ച്ച് പാ​ർ​ക്കി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ടോ​യ്‍ല​റ്റ് സൗ​ക​ര്യ​മൊ​രു​ങ്ങി. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വേ​ൾ​ഡ് ക്ലാ​സ് ടോ​യ്‍ല​റ്റ് ബ്ലോ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ചു. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​മൊ​ട്ടാ​കെ ടൂ​റി​സം വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​ല്ലാ നി​ല​യി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന പ​ദ്ധ​തി​യാ​ണ് വേ​ൾ​ഡ് ക്ലാ​സ് ടോ​യ്‍ല​റ്റ്.

പ​രി​പാ​ല​ന​ത്തി​ന് ബ​ന്ധ​പ്പെ​ട്ട​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി.കൗ​ൺ​സി​ല​ർ എം.​കെ. മ​ഹേ​ഷ്‌, ഡോ. ​നി​ഖി​ൽ ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡി. ​ഗി​രീ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും എ.​ജി. ജി​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International toilet facilitiesBhat Road Beach Park
News Summary - International toilet facilities at Bhat Road Beach Park
Next Story