അന്താരാഷ്ട്ര സ്വതന്ത്ര ചലച്ചിത്രമേളക്ക് തുടക്കം
text_fieldsഅന്താരാഷ്ട്ര സ്വതന്ത്ര ചലച്ചിത്ര മേള ഉദ്ഘാടനം ജപ്പാൻ സംവിധായിക മികാ സസാക്കി നിർവഹിക്കുന്നു
കോഴിക്കോട്: ഏഴാമത് അന്താരാഷ്ട്ര സ്വതന്ത്ര ചലച്ചിത്രമേള ജപ്പാനിൽനിന്നുള്ള മികാ സസാക്കി, ആന്ധ്രപ്രദേശിൽനിന്നുള്ള അഭിഷിക്ത കല്യാ, മലയാളികളായ ഐതിഹ്യ അശോക് കുമാർ, ഗൗതമി ഗോപൻ എന്നീ വനിത സംവിധായകർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കുറേറ്റർ നദീം നൗഷാദ് സന്നിഹിതനായിരുന്നു. ഉദ്ഘാടന ചിത്രങ്ങളായി ഹംദി എൽഹുസൈനി, സമർ ടെഹർ ലുലു എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഫലസ്തീൻ ചിത്രം അഡാസ് ഫലസ്തീൻ, മഹ്മൂദ് ഇബ്രാഹിം സംവിധാനം ചെയ്ത ഈജിപ്ഷ്യൻ ചിത്രം ദി ലാസ്റ്റ് ഡേ എന്നിവ പ്രദർശിപ്പിച്ചു. ഡോ. രാജീവ് മോഹൻ സംവിധാനം ചെയ്ത അനൽഹഖ്, മുഹമ്മദ്കുട്ടി സംവിധാനം ചെയ്ത നിർമാല്യം പി.ഒ എന്നിവ പ്രദർശിപ്പിച്ചു.
നവംബർ ആറു മുതൽ ഒമ്പതു വരെ കോഴിക്കോട് ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയറ്ററിൽ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ വിഭാഗങ്ങളിലായി 100ലധികം സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 സിനിമകൾ പ്രദർശിപ്പിക്കും. മികച്ച ചിത്രത്തിന് അരലക്ഷം രൂപയുടെ കാഷ് അവാർഡുമുണ്ട്. മിനിമൽ സിനിമ ഫിലിം സൊസൈറ്റിയും ന്യൂവേവ് ഫിലിം സ്കൂളും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

