Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിന്നശേഷി സൗഹൃദമല്ലാത്ത കെട്ടിടങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദേശം

text_fields
bookmark_border
ഭിന്നശേഷി സൗഹൃദമല്ലാത്ത കെട്ടിടങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദേശം
cancel

കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കെ​ട്ടി​ടം ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം. കെ​ട്ടി​ട നി​ർ​മാ​ണ പ്ലാ​നു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ റാം​പ് , ത​ട​സ്സ​ര​ഹി​ത പ്ര​വേ​ശ​നം, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ശു​ചി​മു​റി, ലി​ഫ്റ്റ്, പാ​ർ​ക്കി​ങ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തെ​ങ്കി​ലും, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം ഈ ​സൗ​ക​ര്യ​ങ്ങ​ൾ നി​ർ​മി​ക്കാ​തി​രി​ക്കു​ക​യോ പി​ന്നീ​ട് പൊ​ളി​ച്ചു​മാ​റ്റി മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ്യാ​പ​ക​മാ​യ​തി​നാ​ലാ​ണ് പോ​സ്റ്റ് ഒ​ക്യു​പ​ൻ​സി ഓ​ഡി​റ്റ് ന​ട​ത്തു​ന്ന​തി​ന് എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

2016ലെ ​ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് കെ​ട്ടി​ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത്. ഒ​ക്യു​പ്പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ൽ ഉ​ണ്ടോ​യെ​ന്ന് ഫ​ല​പ്ര​ദ​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. സൗ​ക​ര്യ​ങ്ങ​ൾ നീ​ക്കം ചെ​യ്താ​ൽ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ൽ സു​താ​ര്യ​മാ​യ ആ​ക്സ​സ​ബി​ലി​റ്റി ഓ​ഡി​റ്റു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സു​ബൈ​ർ ചേ​ലേ​മ്പ്ര ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന് പ്ര​ധാ​ന ക​വാ​ട​ത്തി​ലേ​ക്ക് റാ​മ്പു​ക​ൾ ഇ​ല്ലാ​ത്ത​തും ഉ​ള്ള റാ​മ്പു​ക​ൾ ച​രി​വ് കൂ​ടു​ത​ലും വ​ഴു​തി വീ​ഴു​ന്ന അ​വ​സ്ഥ​യി​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക​ത ശൗ​ചാ​ല​യം ഇ​ല്ലാ​ത്ത​തും ഏ​റെ ദു​രി​ത​മാ​ണ്. പാ​ർ​ക്കി​ങ് ഏ​രി​യ​യു​ടെ മൂ​ന്നു ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ക​വാ​ട​ത്തി​ന​ടു​ത്ത് മാ​റ്റി​വെ​ക്കാ​തെ​യു​മാ​ണ് പ​ല കെ​ട്ടി​ട​ങ്ങ​ളും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​പാ​ർ​ക്കി​ങ് സ്ഥ​ല​ത്തി​ന് കു​റ​ഞ്ഞ​ത് 3.6 മീ​റ്റ​ർ വീ​തി ഉ​ണ്ടാ​യി​രി​ക്ക​ണം. ലോ​ഡ്ജി​ങ് കെ​ട്ടി​ട​ങ്ങ​ൾ ഓ​രോ 25 മു​റി​ക​ളി​ലും ഒ​രെ​ണ്ണം വീ​തം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്ക​ണം. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ കൃ​ത്യ​മാ​യ ദി​ശാ​സൂ​ച​ക​ങ്ങ​ളും ചി​ഹ്ന​ങ്ങ​ളും സ്ഥാ​പി​ക്ക​ണം തു​ട​ങ്ങി കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ത്തി​ൽ പ​റ​യു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നാ​ണ് പോ​സ്റ്റ് ഒ​ക്യു​പെ​ൻ​സി ഓ​ഡി​റ്റി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Instructions to identify and take action against buildings that are not disability friendly
Next Story