കുതിരവട്ടത്തുനിന്ന് ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തിയില്ല
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി പ്രവേശിപ്പിച്ച് ചാടിപ്പോയ യുവാവിനായി തിരച്ചിൽ തുടരുന്നു. കോഴിക്കോട് സ്വദേശിയായ 39കാരൻ തിങ്കളാഴ്ച രാവിലെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിയത്. പൊലീസ് കോഴിക്കോട്ടും സമീപ ജില്ലകളിലും അന്വേഷണം നടത്തുന്നുണ്ട്. കുളിക്കാനായി സെല്ലിൽ നിന്നിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു.
അതേ ദിവസം ഇവിടെനിന്ന് ചുമർ തുരന്ന് രക്ഷപ്പെട്ട യുവതിയെ തിങ്കളാഴ്ച വൈകീട്ടോടെ മലപ്പുറത്തുനിന്ന് കണ്ടെത്തിയിരുന്നു. അതേസമയം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തുടർനടപടിയെടുക്കും.

