Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒന്നര വയസ്സുകാരിക്ക്...

ഒന്നര വയസ്സുകാരിക്ക് പരിക്കേറ്റ സംഭവം; പ്രാഥമികാന്വേഷണം തുടങ്ങി

text_fields
bookmark_border
attempt to kill
cancel

കോ​ഴി​ക്കോ​ട്: ഒ​ന്ന​ര വ​യ​സ്സു​കാ​രി​ക്ക് സ്വ​കാ​ര്യ ഭാ​ഗ​ത്ത് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ന്നി​യ​ങ്ക​ര പൊ​ലീ​സാ​ണ് കു​ട്ടി​യെ ചി​കി​ത്സി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ നി​ന്ന​ട​ക്കം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം, കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​ൽ ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്. മേ​യ് 22നാ​ണ് പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യും അ​വ​രു​ടെ മാ​താ​വും ചേ​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ രാ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

കു​ട​ലി​നും മ​ല​ദ്വാ​ര​ത്തി​നും വ​രെ പ​രി​ക്കേ​റ്റ​തി​നാ​ൽ കു​ട്ടി​യെ കൊ​ളോ​സ്റ്റ​മി ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. പ​രി​ക്കേ​റ്റ് ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് കു​ട്ടി​യെ ചി​കി​ത്സ​ക്കാ​യെ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. എ​ന്നാ​ൽ, പ​രാ​തി​യി​ല്ലെ​ന്നാ​ണ് കു​ട്ടി​യു​ടെ മാ​താ​വ​ട​ക്ക​മു​ള്ള​വ​ർ ​പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. അ​തി​നി​ടെ കു​ട്ടി​യെ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babyinvestigationinjury
News Summary - injury of a one and a half year old girl- Preliminary investigation has started
Next Story