Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉ​ദ്​​ഘാ​ട​നത്തിന്​...

ഉ​ദ്​​ഘാ​ട​നത്തിന്​ പിറകെ തുണിക്കട തീയിട്ട് നശിപ്പിച്ച സംഭവം; മുഖ്യപ്രതി പൊലീസ്​ പിടിയിലായതായി സൂചന

text_fields
bookmark_border
fire
cancel
camera_alt

പ​റ​മ്പി​ൽ ബ​സാ​റി​ൽ അ​ഗ്​​നി​ക്കിരയായ മ​മ്മാ​സ് ആ​ൻ​ഡ് പ​പ്പാ​സ് തു​ണി​ക്ക​ട

പ​റ​മ്പി​ൽ ബ​സാ​ർ (കോഴിക്കോട്​): പ​റ​മ്പി​ൽ ബ​സാ​റി​ലെ തു​ണി​ക്ക​ട തീ​യി​ട്ട് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​ധാ​നി പൊ​ലീ​സ്​ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ജ്​​ഞാ​ത സം​ഘം പ​റ​മ്പി​ൽ ബ​സാ​ർ ബ​സ് സ്​​റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മ​മ്മാ​സ് ആ​ൻ​ഡ് പ​പ്പാ​സ് തു​ണി​ക്ക​ട​യാ​ണ് ഏ​പ്രി​ൽ എ​ട്ടി​ന്​ ക​ത്തി​ച്ച​ത്. ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ്​ മൂ​ന്നാം ദി​വ​സ​മാ​ണ്​ ക​ട​ക്ക്​ തീ​യി​ട്ട​ത്.

പ്ര​തി​ക​​ളി​ൽ ചി​ല​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എ​ട്ടി​നു​ പു​ല​ർ​ച്ച ഒ​ന്ന​ര മ​ണി​യോ​ടെ പ​റ​മ്പി​ൽ ബ​സാ​ർ ജ​ങ്ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് പി​ക്ക​പ്പ്​ വാ​നി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​യ സം​ഘം ക​ട​ക്കു​മു​ന്നി​ൽ ചാ​ക്കു​ക​ൾ കൂ​ട്ടി​യി​ട്ട് ക​ന്നാ​സി​ൽ​നി​ന്ന് ഇ​ന്ധ​നം ഒ​ഴി​ക്കു​ന്ന​ത് സ​മീ​പ​ത്തെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ചേ​വാ​യൂ​ർ എ​സ്.​ഐ അ​ജീ​ഷ് കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച്​ ​അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.​ വാ​ഹ​ന​ത്തെ​ക്കു​റി​ച്ചും ക​ത്തി​ച്ച ആ​ളെ​ക്കു​റി​ച്ചും നേ​ര​ത്തേ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ നാ​ട്ടി​ൽ നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ൾ പൊ​ലീ​സ് നി​രീ​ക്ഷി​ച്ച്​ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്​​​ സ​മ​യ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. തീ​യി​ട്ട​ശേ​ഷം ഒ​രാ​ൾ ഓ​ടു​ന്ന​തും വാ​ഹ​നം നീ​ങ്ങു​ന്ന​തും കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. വ്യ​ക്തി വൈ​രാ​ഗ്യ​മാ​യി​രി​ക്കാം ക​ട ക​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന സൂ​ച​ന ക​ട​യു​ട​മ നി​ജാ​സ് ന​ൽ​കി​യി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​‍െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചേ​വാ​യൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firetextiles
News Summary - Incident in which a clothing store was destroyed by fire after the inauguration; Indications are that the main accused has been arrested by the police
Next Story