Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദലിത് കുട്ടിയെ പീഡിപ്പിച്ച കേസിൽ തടവും പിഴയും
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
കോഴിക്കോട്: പട്ടികജാതി വിഭാഗത്തിൽപെട്ട 12 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് മൂന്നു കൊല്ലം കഠിന തടവും 55,000 രൂപ പിഴയും. കോടഞ്ചേരി മുറമ്പാത്തി മുക്കണ്ണൻ ആബിദിനെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിൽ മൊത്തം ഒമ്പതു വർഷം കഠിന തടവ് വിധിച്ചെങ്കിലും ഒന്നിച്ച് മൂന്നു കൊല്ലം തടവ് അനുഭവിച്ചാൽ മതി. പിഴസംഖ്യയിൽനിന്ന് 25,000 രൂപ പെൺകുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി തടവ് അനുഭവിക്കണം. 2018 ഫെബ്രുവരി 27നായിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി.
Next Story

