Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:44 AM IST Updated On
date_range 17 Jun 2022 5:44 AM ISTIMPORANT മദ്യലഹരിയിൽ ട്രാഫിക് സിഗ്നൽ കൺട്രോൾ പാനൽ തകർത്തയാൾ അറസ്റ്റിൽ
text_fieldsbookmark_border
വടകര: മദ്യലഹരിയിൽ ട്രാഫിക് സിഗ്നൽ കൺട്രോൾ പാനൽ തകർത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂർ സ്വദേശി വലിയ പറമ്പിൽ താഴെ സെയ്തലവി (55) യെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. നാരായണ നഗറിലെ തിരക്കേറിയ ജങ്ഷനിലെ സിഗ്നലാണ് ഇയാൾ അടിച്ച് തകർത്തത്. സംഭവം ശ്രദ്ധയിൽപെട്ടവർ ഇയാളെ പിടികൂടി ട്രാഫിക് പൊലീസിനെ ഏല്പിക്കുകയായിരുന്നു. കൺട്രോൾ പാനൽ തകർന്നതോടെ ജങ്ഷനിലെ സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം നിലച്ചു. ദേശീയ പാതയിലേക്ക് പുതിയ സ്റ്റാന്റിൽ നിന്നും ബസുകൾ ഇറങ്ങി വരുന്ന ഭാഗമായതിനാൽ സിഗ്നലുകൾ നിലച്ചത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. അറസ്റ്റിലായ പ്രതിയെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story