Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:04 AM IST Updated On
date_range 4 Aug 2022 1:04 AM ISTIMMPORTANT ആവിക്കൽ സമരം ലോക്സഭയിൽ ചർച്ചചെയ്യണമെന്ന് എം.പി edukkanda
text_fieldsbookmark_border
കോഴിക്കോട്: ആവിക്കൽ മലിനജല സംസ്കരണ പ്ലാന്‍റിനെതിരായ സമരം ലോക്സഭയിലെത്തിച്ച് എം.കെ. രാഘവൻ എം.പി. കേന്ദ്രസർക്കാറിന്‍റെ തുല്യപങ്കാളിത്തമുള്ള പദ്ധതി എന്ന നിലയിലും കോഴിക്കോട് നഗരത്തിലെ ക്രമസമാധാനത്തെ ബാധിക്കുന്ന അടിയന്തരപ്രാധാന്യമുള്ള വിഷയം എന്നനിലയിലും ആവിക്കൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്‍റ് നിർമാണം സംബന്ധിച്ച വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം അടിയന്തരപ്രമേയ നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ തള്ളി. ഇതിന്റെയടിസ്ഥാനത്തിൽ ബന്ധപ്പെട്ട മന്ത്രിയെ കാണുമെന്ന് എം.പിയുടെ ഓഫിസിൽ നിന്നറിയിച്ചു. കേന്ദ്ര ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് മന്ത്രാലയത്തിന് കീഴിൽ വരുന്ന അമൃത് ഉൾപ്പെടെയുള്ള പദ്ധതികൾ വിലയിരുത്തുന്നതിനും മേൽനോട്ടത്തിനും എം.പിമാർ അധ്യക്ഷനായുള്ള ജില്ലതല സമിതി രൂപവത്കരിക്കണമെന്ന കർശന നിർദേശം നിലനിൽക്കെ കോഴിക്കോട് അത്തരമൊരു സമിതിയുണ്ടാക്കാൻ ജില്ല ഭരണകൂടം തയാറായിട്ടില്ല. ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ മന്ത്രിയുടെ നിർദേശപ്രകാരം കേരളമുൾപ്പെടെ മുഴുവൻ സംസ്ഥാനങ്ങൾക്കും സമിതി അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ജനുവരിയിൽ കേന്ദ്ര അർബൻ ഡെവലപ്മെന്റ് സെക്രട്ടറി നിർദേശം നൽകിയതാണ്. നിർദേശം കേരളത്തിൽ പാലിക്കാൻ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി തയാറായിട്ടില്ലെന്നും കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിപ്രകാരം കോഴിക്കോട് ആവിക്കലിൽ സ്ഥാപിക്കാൻ പോകുന്ന പ്ലാന്റ് നിർമാണവുമായി ബന്ധപ്പെട്ട വിഷയം കോഴിക്കോട് നഗരത്തിൽ ക്രമസമാധാന പ്രശ്നമായി മാറിയെന്നും എം.പി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story