ഐ.ഐ.എമ്മിൽ പരിശീലന പരിപാടി തുടങ്ങി; അനുസരണയുള്ള വിദ്യാർഥികളായി മുഖ്യമന്ത്രിയും മന്ത്രിമാരും
text_fieldsകോഴിക്കോട് ഐ.ഐ.എം കാമ്പസിൽ സംസ്ഥാന മന്ത്രിസഭ അംഗങ്ങൾക്കായി സംഘടിപ്പിച്ച ' റീ ഇമേജിനിങ് കേരളം' നേതൃത്വ ശിൽപശാലക്കെത്തിയ
മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ബാഗിൽനിന്ന് പേന വെച്ച ബോക്സ് പുറത്തെടുക്കുന്നു
കുന്ദമംഗലം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നടക്കുന്ന പരിശീലനപരിപാടിയിൽ അനുസരണയുള്ള വിദ്യാർഥികളായി മന്ത്രിമാർ. ശിൽപശാലയിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാത്രിയോടെതന്നെ ചില മന്ത്രിമാർ ഐ.ഐ.എമ്മിൽ എത്തിയിരുന്നു. പ്രഫ. അനുപം ദാസ് നയിച്ച ക്ലാസിൽ മേഘവിസ്ഫോടനത്തെക്കുറിച്ചും മറ്റും മുഖ്യമന്ത്രി കൗതുകകാരമായ ചില ചോദ്യങ്ങൾ ചോദിച്ചു.
വെള്ളിയാഴ്ചയായതിനാൽ ചില മന്ത്രിമാർക്ക് ജുമുഅ പ്രാർഥനയിൽ പങ്കെടുക്കാനുള്ളതിനാൽ 12.30ഓടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. 2.30നാണ് ഉച്ചക്കുശേഷമുള്ള സെഷൻ ആരംഭിച്ചത്. സുരക്ഷക്കായി സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. വൈകീട്ട് ആറോടെ ആദ്യ ദിവസത്തെ പരിപാടികൾ അവസാനിച്ചു.

