വീട്ടമ്മയെ വെടിെവച്ചുകൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
text_fieldsകോഴിക്കോട്: സംശയത്തിെൻറ പേരിൽ വീട്ടമ്മയെ വെടിവച്ചും തോക്കിെൻറ പാത്തികൊണ്ടടിച്ചും കൊന്നുവെന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും.
കുന്ദമംഗലം ഒരലിങ്ങൽ എ.എസ് വില്ലയിൽ പി. സുരേഷ്കുമാറിനെയാണ് (51), ഭാര്യ ശ്രീജ (40) കൊല്ലപ്പെട്ട കേസിൽ രണ്ടാം ജില്ല അഡീഷനൽ സെഷൻസ് ജഡ്ജി കെ. ആനന്ദകൃഷ്ണ നാവഡ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം. ജയദീപ് ഹാജരായി. വിമുക്തഭടനായ പ്രതി 2015 ജനുവരി 27ന് പുലർച്ച 5.20ന് കിടപ്പുമുറിയിൽ വെടിെവച്ചും തോക്കുകൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കുന്ദമംഗലം പൊലീസെടുത്ത കേസ്. ചേവായൂർ സി.ഐ പി.കെ. സന്തോഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

