Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​നി​ൽ നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

text_fields
bookmark_border
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​നി​ൽ നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
cancel

കോ​ഴി​ക്കോ​ട്: ഡി​ഗ്രി കോ​ഴ്സി​ന്റെ ഭാ​ഗ​മാ​യ കാ​യി​ക​പ​ഠ​ന​ത്തി​നി​ട​യി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​നാ​യ വി​ദ്യാ​ർ​ഥ്യ​യി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക്കു​ണ്ടാ​യ ന​ഷ്ടം എ​ന്ന നി​ല​യി​ൽ 75,000 രൂ​പ ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് കേ​ര​ള ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

പ​രാ​തി​ക്കാ​ര​ന്റെ ശാ​രീ​രി​ക അ​വ​സ്ഥ, ചി​കി​ത്സ​യും ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം, കു​ടും​ബ​ത്തി​ന്റെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ക​നെ​ന്ന നി​ല​യി​ൽ സം​വ​ര​ണ ക്വാ​ട്ട​യി​ൽ ല​ഭി​ച്ച പ്ര​വേ​ശ​നം തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. മ​റ്റൊ​രു കോ​ഴ്സി​നോ, കോ​ള​ജി​ലോ ചേ​രാ​ൻ വി​ദ്യാ​ർ​ത്ഥി സ്വ​മേ​ധ​യാ പ​ഠ​നം ഉ​പേ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്കു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​ണ് തു​ക ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​ഷ​റീ​സ് ബി​രു​ദ​ത്തി​ന് ചേ​ർ​ന്ന വി​ദ്യാ​ർ​ഥി കോ​ഴ്സി​ന്റെ ഭാ​ഗ​മാ​യു​ള്ള കാ​യി​ക പ​രി​ശീ​ന​ത്തി​നി​ട​യി​ലാ​ണ് കാ​ലി​ലെ ലി​ഗ്മെ​ന്റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്. കാ​യി​ക പ​രി​ശീ​ല​നം നേ​ടാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​വു​മു​ണ്ട്. ഇ​താ​ണ് കോ​ഴ്സ് ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം.

പ​രാ​തി​ക്കാ​ര​ൻ മ​റ്റൊ​രു കോ​ഴ്സി​ൽ ചേ​രാ​ന​ല്ല ബാ​ച്ചി​ല​ർ ഓ​ഫ് ഫി​ഷ​റീ​സ് ഉ​പേ​ക്ഷി​ച്ച​ത്. പ​രാ​തി​ക്കാ​ര​ന്റെ നി​യ​ന്ത്ര​ണ​ത്തി​ന് അ​തീ​ത​മാ​യ ശാ​രീ​രി​ക പ​രി​മി​തി​യാ​ണു​ണ്ടാ​യ​ത്. കാ​യി​ക പ​രി​ശീ​ല​നം ആ​വ​ശ്യ​മി​ല്ലാ​ത്ത മ​റ്റൊ​രു കോ​ഴ്സി​ൽ ചേ​രു​ന്ന​തി​നോ തൊ​ഴി​ൽ തേ​ടു​ന്ന​തി​നോ സാ​ധ്യ​മാ​ക്കു​ന്ന​തി​ന് പ​രാ​തി​ക്കാ​ര​ന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റ് രേ​ഖ​ക​ളും സ​ർ​വ​ക​ലാ​ശാ​ല തി​രി​കെ ന​ൽ​ക​ണ​മെ​ന്നും കു​ഫോ​സ് ര​ജി​സ്ട്രാ​ർ​ക്ക് ക​മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ കു​ഫോ​സ് ര​ജി​സ്ട്രാ​ർ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ക​മീ​ഷ​നെ അ​റി​യി​ക്ക​ണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Human Rights Commission says university should not demand compensation from fish worker's son
Next Story