Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമ​നു​ഷ്യാ​വ​കാ​ശ...

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ട്ടു; കൊ​യി​ലാ​ണ്ടി- എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ൽ അ​ധി​കൃ​ത​രു​ടെ "പൊ​ടി​ക്കൈ പ്ര​യോ​ഗം'

text_fields
bookmark_border
മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ട്ടു;  കൊ​യി​ലാ​ണ്ടി- എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ൽ അ​ധി​കൃ​ത​രു​ടെ പൊ​ടി​ക്കൈ പ്ര​യോ​ഗം
cancel
camera_alt

സം​സ്ഥാ​ന പാ​ത​യി​ൽ രാ​ത്രി അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്നു

മു​ക്കം: കി​ലോ​മീ​റ്റ​റി​ന് 4 കോ​ടി​യി​ല​ധി​കം രൂ​പ മു​ട​ക്കി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച കൊ​യി​ലാ​ണ്ടി- എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ൽ യാ​ത്ര​ക്കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​യി അ​ധി​കൃ​ത​രു​ടെ പൊ​ടി​ക്കൈ പ്ര​യോ​ഗം. കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ത്തെ​രു​വ് ഭാ​ഗ​ത്താ​ണ് റോ​ഡ് താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ൽ റീ ​ടാ​റി​ങ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഗോ​ത​മ്പ​റോ​ഡി​ൽ പ്ര​വൃ​ത്തി ന​ട​ത്തു​മ്പോ​ൾ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യി​രു​ന്നു. അ​തി​നി​ടെ സം​സ്ഥാ​ന​പാ​ത​യി​ലെ നി​ർ​മാ​ണ ത​ക​രാ​റു​ക​ൾ ക​രാ​ർ വ്യ​വ​സ്ഥ പ്ര​കാ​രം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പി.​ഡ​ബ്ല്യു.​ഡി -കെ.​എ​സ്.​ടി.​പി ഡി​വി​ഷ​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ പ​റ​ഞ്ഞി​രു​ന്നു.

ക​രാ​ർ ക​മ്പ​നി​യു​മാ​യി ഒ​പ്പു​വ​ച്ച ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന് റോ​ഡി​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളി​ലു​മു​ണ്ടാ​യി​ട്ടു​ള്ള എ​ല്ലാ അ​പാ​ക​ത​ക​ളും നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ ക​മ്പ​നി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​രാ​റി​ലെ പി​ഴ, ഡി​ഫോ​ൾ​ട്ട്, ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​രു​ന്നു.

അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​യി അ​ടി​യ​ന്ത​ര സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പി.​ഡ​ബ്ല്യു.​ഡി ചീ​ഫ് എ​ൻ​ജി​നീ​യ​ർ, കെ.​എ​സ്.​ടി.​പി. പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ, പി.​ഡ​ബ്ല്യു.​ഡി കെ.​എ​സ്.​ടി.​പി. ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ ഒ​രു മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്നു

അ​തേ​സ​മ​യം, വ​ലി​യ തോ​തി​ൽ റോ​ഡ് താ​ഴ്ന്ന ക​റു​ത്ത പ​റ​മ്പ്, മു​ക്കം പാ​ല​ത്തി​ന് സ​മീ​പം, അ​ഗ​സ്ത്യ​ൻ മു​ഴി പാ​ല​ത്തി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ റീ ​ടാ​റി​ങ് ന​ട​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഇ​ത് മാ​സ​ങ്ങ​ളാ​യ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. അ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ൽ തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​യി പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

താ​ഴ്ന്ന ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റാ​തെ മു​ക​ളി​ൾ ടാ​റൊ​ഴി​ച്ച് പ്ര​വൃ​ത്തി ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​മാ​ണ് റോ​ഡി​ന്‍റെ ഈ ​അ​വ​സ്ഥ​ക്ക് പ്ര​ധാ​ന കാ​ര​ണം. ഓ​മ​ശ്ശേ​രി​ക്കും എ​ര​ഞ്ഞി​മാ​വി​നു​മി​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മു​ക്കം ടൗ​ണി​ൽ സി​ഗ്ന​ലി​ന് സ​മീ​പം, ക​റു​ത്ത പ​റ​മ്പ്, ഓ​മ​ശ്ശേ​രി ടൗ​ൺ, കാ​പ്പു​മ​ല വ​ള​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ്. ക​രാ​ർ ക​മ്പ​നി​യു​ടെ സൈ​റ്റ് ഓ​ഫി​സി​ന് മു​ന്നി​ൽ നേ​ര​ത്തെ 500 മീ​റ്റ​റോ​ളം ഭാ​ഗം താ​ഴ്ന്ന് പോ​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് പ​രി​ഹ​രി​ച്ച​ങ്കി​ലും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് താ​ഴ്ന്ന് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

റോ​ഡ് പ്ര​വൃ​ത്തി​ക്കെ​തി​രെ നേ​ര​ത്തേ​യും നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 222 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കൊ​യി​ലാ​ണ്ടി- പൂ​നൂ​ർ, പൂ​നൂ​ർ- ഓ​മ​ശ്ശേ​രി, ഓ​മ​ശ്ശേ​രി- എ​ര​ഞ്ഞി​മാ​വ് എ​ന്നീ മൂ​ന്ന് റീ​ച്ചു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​ണ് 222 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ന​ൽ​കി​യ​ത്. ആ​വ​ശ്യ​മാ​യ വീ​തി ല​ഭ്യ​മാ​കു​ന്ന ഇ​ട​ങ്ങ​ളി​ൽ 12 മീ​റ്റ​ർ കാ​ര്യേ​ജ് വേ ​ആ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ക​യെ​ന്നും ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commissionEdavannakoilandiIntervenehuman rights
News Summary - Human Rights Commission intervenes; Authorities' 'use of force' on Koilandi-Edavanna state highway
Next Story