വീട്ടിൽ കയറി നായുടെ പരാക്രമം; വീട്ടമ്മയെ കടിച്ചു
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: നഗരത്തിലെ വീട്ടമ്മക്ക് െതരുവുനായുടെ കടിയേറ്റു. അത്താണിക്കൽ ഇട്ടുവീട്ടിൽ ലളിതയെയാണ് വ്യാഴാഴ്ച രാവിലെ 11ഓടെ വീട്ടിലേക്ക് ഓടിവന്ന നായ് കടിച്ചത്. മുഖത്തും കൈക്കും കാലിനുമാണ് നായ് കടിച്ചത്. തുടർന്ന് നായ് തൊട്ടടുത്തുള്ള ഇവരുടെ മകൻ സംലേഷിെൻറ വീട്ടിലേക്കും ഒാടിക്കയറിയെങ്കിലും വീട്ടുകാർ അടിച്ചോടിക്കുകയായിരുന്നു.
പരിക്കേറ്റ ലളിതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ മറ്റു ചിലരെയും നായ് കടിക്കാൻ ശ്രമിച്ചിരുന്നു. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്. നേരത്തെയും നിരവധി പേർക്ക് ഈ ഭാഗത്തുനിന്ന് കടിയേറ്റിരുന്നു.
ഭക്ഷണ മാലിന്യമടക്കം പൊതുസ്ഥലത്ത് തള്ളുന്നതാണ് നായ്ശല്യം വർധിക്കാനിടയാക്കുന്നതെന്നും നായ്ക്കളെ പിടികൂടാൻ കോർപറേഷൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർഡ് കൗൺസിലർ സി.എസ്. സത്യഭാമ പറഞ്ഞു.

