Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാലുദിവസം പ്രായമായ...

നാലുദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച വീട്ടമ്മ റിമാൻഡിൽ

text_fields
bookmark_border
നാലുദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച വീട്ടമ്മ റിമാൻഡിൽ
cancel

പ​ന്തീ​രാ​ങ്കാ​വ്: നാ​ലു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച മാതാവിനെ​തി​രെ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ് ആ​ക്​​ട്​ പ്ര​കാ​രം കേ​സെ​ടു​ത്തു. പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ 35കാ​രി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്​​തു. ഒ​രു വ​ർ​ഷം മു​മ്പാ​ണ് ഫേ​സ്​​ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി വി​വാ​ഹം ചെ​യ്യു​ന്ന​ത്.

നേ​ര​ത്തേ വി​വാ​ഹി​ത​യാ​യി​രു​ന്നെ​ന്നും 13 വ​യ​സ്സു​ള്ള ഒ​രു പെ​ൺ​കു​ട്ടി ഉ​ണ്ടാ​യി​രു​ന്നെ​ന്നു​മു​ള്ള വി​വ​രം മ​റ​ച്ചു​വെ​ച്ചാ​ണ് യു​വ​തി വീ​ണ്ടും വി​വാ​ഹി​ത​യാ​യ​ത്. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് ക​ഴി​യു​മ്പോ​ഴാ​ണ് ഇ​വ​ർ പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​യെ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​യാ​ളെ വി​വാ​ഹം ക​ഴി​ച്ച കാ​ര്യം എ​റ​ണാ​കു​ള​​​ത്തു​ള്ള സ്വ​ന്തം വീ​ട്ടു​കാ​രെ​യും അ​റി​യി​ച്ചി​രു​ന്നി​ല്ല. പ​ക​രം കോ​ഴി​ക്കോ​ട് ബ്യൂ​ട്ടി പാ​ർ​ല​റി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

നാ​ലു ദി​വ​സം മു​മ്പ്​ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സി​സേ​റി​യ​നി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ പ്ര​സ​വം. ഇ​തി​നി​ട​യി​ലാ​ണ് ഇ​വ​ർ നേ​ര​ത്തേ വി​വാ​ഹി​ത​യാ​യി​രു​ന്നെ​ന്നും കു​ട്ടി​യു​ണ്ടെ​ന്നു​മു​ള്ള വി​വ​രം ഭ​ർ​തൃ​വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. ഇ​തി​നെ​തു​ട​ർ​ന്ന് പ്ര​സ​വ​ത്തി​െൻറ നാ​ലാം ദി​വ​സം കു​ഞ്ഞി​നെ ഭ​ർ​തൃ​വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച്​ യു​വ​തി പോ​കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​െൻറ പ​രാ​തി​യി​ൽ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത​റി​ഞ്ഞ് തൃ​ശൂ​രി​ൽ ഈ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നേ​ര​ത്തേ ഇ​വ​ർ ര​ണ്ടു വി​വാ​ഹം ക​ഴി​ച്ചി​ട്ടു​െ​ണ്ട​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സം താ​മ​സി​ച്ച ശേ​ഷം ര​ണ്ടാ​മ​ത്തെ ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Remand
News Summary - Housewife remanded for abandoning four-day-old baby
Next Story