Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമടവൂരിൽ പീപ്ൾസ്...

മടവൂരിൽ പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച വീട് കൈമാറി

text_fields
bookmark_border
മടവൂരിൽ പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച വീട് കൈമാറി
cancel
camera_alt

പീപ്ൾസ് ഫൗണ്ടേഷനും കരുണ ചാരിറ്റബിൾ ട്രസ്റ്റ് പരനിലവും നിർമിച്ച വീടിന്റെ താക്കോൽദാനം ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രാഘവൻ അടുക്കത്തിനു കൈമാറി നിർവഹിക്കുന്നു

Listen to this Article

മടവൂർ: പീപ്ൾസ് ഫൗണ്ടേഷനും കരുണ ചാരിറ്റബിൾ ട്രസ്റ്റ് പരനിലവും സംയുക്തമായി നിർമിച്ചു നൽകിയ വീട് കുടുംബത്തിന് കൈമാറി. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്തിന് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. ആർ.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

ബൈത്തുസകാത്ത് കേരളയുടെ സ്വയംതൊഴിൽ പദ്ധതിയുടെ സഹായ വിതരണം കേരള സെക്രട്ടറി ഉമർ ആലത്തൂർ നിർവഹിച്ചു. സുമനസ്സുകളുടെ സഹായത്താൽ നിർമിച്ച കുടിവെള്ള പദ്ധതി ജമാഅത്തെ ഇസ്‍ലാമി മേഖല നാസിം വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീന സിദ്ദീഖലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി. അബ്ദുൽ അസീസ്, സി.കെ. നികിത, ഇ.എം. വാസുദേവൻ, മുഹമ്മദ് പുറ്റാൾ, പി. ജയപ്രകാശൻ, സി.കെ. ഗിരീശൻ, മുഹമ്മദൻസ്, പി. സുജിത്ത് എന്നിവർ സംസാരിച്ചു.

കെ.ടി. ഇബ്രാഹിം സ്വാഗതവും ടി. ബഷീർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:people's foundationmadavoorhome donation
News Summary - house built by the People's Foundation in Madavoor was handed over
Next Story