Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോട്ടൽഭക്ഷണത്തിനും...

ഹോട്ടൽഭക്ഷണത്തിനും വിലക്കയറ്റം; വെജ് ഹോട്ടലുകാർ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നു

text_fields
bookmark_border
ഹോട്ടൽഭക്ഷണത്തിനും വിലക്കയറ്റം; വെജ് ഹോട്ടലുകാർ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നു
cancel


കോ​ഴി​ക്കോ​ട്​: ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി ഹോ​ട്ട​ൽ​ഭ​ക്ഷ​ണ​ത്തി​നും വി​ല​ക്ക​യ​റ്റം. വെ​ജ്, നോ​ൺ വെ​ജ്​ ഹോ​ട്ട​ലു​ക​ളി​ൽ വി​ല സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റം വ​ർ​ധി​ച്ചു. നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾ​ക്കും പാ​ച​ക​വാ​ത​ക​ത്തി​നും ഇ​ന്ധ​ന​ത്തി​നും വി​ല അ​നി​യ​ന്ത്രി​ത​മാ​യി കൂ​ടു​മ്പോ​ൾ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​താ​ണ്​ ജ​ന​ങ്ങ​​ൾ​ക്ക്​ വ​യ​റ്റ​ത്ത​ടി​യാ​വു​ന്ന​ത്. ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന്​ ഏ​കീ​കൃ​ത​മാ​യ വി​ല​നി​ല​വാ​ര​മി​ല്ല. നോ​ൺ​െ​വ​ജ്​ ഹോ​ട്ട​ലു​ക​ളി​ൽ സ്​​പെ​ഷ​ൽ ഇ​ന​ങ്ങ​ൾ​ക്ക്​ വി​ല വ​ർ​ധി​പ്പി​ച്ചാ​ണ്​ പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​ത്. വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ളി​ൽ ഊ​ണി​ന്​ പ​ത്ത്​ മു​ത​ൽ 15 രൂ​പ വ​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ദോ​ശ ഇ​ന​ങ്ങ​ൾ​ക്കും ച​പ്പാ​ത്തി, പൂ​രി പൊ​റോ​ട്ട ഇ​ന​ങ്ങ​ൾ​ക്കും വി​ല കൂ​ട്ടി. സാ​ധ​ന​വി​ല​യും ഇ​ന്ധ​ന​വി​ല​യും വ​ർ​ധി​ക്കു​മ്പോ​ൾ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന്​ ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു.

നേ​ര​ത്തേ ഒ​രാ​ഴ്ച​യി​ൽ​ 30,000 രൂ​പ​യാ​യി​രു​ന്നു പ​ച്ച​ക്ക​റി​ക്കാ​യി മാ​റ്റി​വെ​ച്ച​ത്. ഇ​ന്ന​ത്​ 82,000 രൂ​പ​യാ​യി വ​ർ​ധി​ച്ചു​വെ​ന്ന്​ മാ​വൂ​ർ റോ​ഡി​ലെ വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ട​മ പ​റ​യു​ന്നു. 30 കി​ലോ ആ​ട്ട​ക്ക്​ 800രൂ​പ​ക്ക്​ പ​ക​രം 1280 ആ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​ല. 60 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഓ​യി​ലി​ന്​ 132 രൂ​പ​യാ​യി. 800 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഗ്യാ​സി​ന്​ 1930 ആ​ണ്​ പു​തി​യ വി​ല. അ​രി​ക്ക്​ മാ​ത്രം കി​ലോ 12 രൂ​പ​വ​രെ കൂ​ടി. ബി​രി​യാ​ണി അ​രി​ക്ക്​ 15 രൂ​പ വ​രെ വി​ല കൂ​ടി. ചാ​യ​പ്പൊ​ടി പ​ഞ്ച​സാ​ര ഇ​ന​ങ്ങ​ൾ​ക്ക്​ വി​ല കൂ​ടി​യ​തി​നാ​ൽ ചാ​യ​ക്കും വി​ല കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. പ​ത്തു​ രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​യ​ക്ക്​ 12 മു​ത​ൽ മേ​ലോ​ട്ട്​ വി​ല കൂ​ട്ടി വി​ൽ​ക്കു​ന്ന​വ​രു​മു​ണ്ട്.

എ​ല്ലാ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും വി​ല കൂ​ടു​മ്പോ​ൾ വി​ല കൂ​ട്ടു​ക​യ​ല്ലാ​തെ ര​ക്ഷ​യി​ല്ലെ​ന്ന്​ ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു. ന​ഷ്ടം സ​ഹി​ച്ചാ​ണ്​ മു​ന്നോ​ട്ട്​ പോ​വു​ന്ന​തെ​ന്ന്​ കോ​ഫി ഹൗ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ല കൂ​ട്ടി​യാ​ൽ ക​ച്ച​വ​ടം കു​റ​യു​മെ​ന്ന​തി​നാ​ൽ സ​ഹി​ച്ചു മു​േ​ന്നാ​ട്ടു​പോ​വു​ക​യാ​ണ്. അ​തേ​സ​മ​യം, ചി​ല ഹോ​ട്ട​ലു​കാ​ർ ഊ​ൺ​വി​ൽ​പ​ന വേ​ണ്ടെ​ന്നു​വെ​ച്ചു. ന്യാ​യ​വി​ല​ക്ക്​ ഊ​ൺ​വി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

ലോ​ക്​​ഡൗ​​ൺ കാ​ല​ത്ത്​ അ​ൽ​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​ത്​ ഹോ​ട്ട​ൽ മേ​ഖ​ല​യാ​യി​രു​ന്നു. പാ​ർ​സ​ൽ വി​ൽ​പ​ന​യും മ​റ്റു​മാ​യി 50 ശ​ത​മാ​നം ഹോ​ട്ട​ലു​കാ​ർ പി​ടി​ച്ചു​നി​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾ​ക്ക്​ വി​ല കു​ത്ത​നെ കൂ​ടി​യ​താ​ണ്​ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ഭാ​ര​വും താ​ങ്ങു​ന്ന ജ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​റി‍െൻറ സൗ​ജ​ന്യ​കി​റ്റ്​ ല​ഭി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikehotel foods
News Summary - hotel foods price hike
Next Story