മീന്‍ കിട്ടാത്തതിന് ഹോട്ടലില്‍ ആക്രമണം നടത്തി
text_fieldsഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ത്ത നിലയിൽ
നന്മണ്ട: ഊണിനൊപ്പം മീൻ കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ ആക്രമണം നടത്തി. ശനിയാഴ്ച ഉച്ചയോടെ നന്മണ്ട പതിനാലിലെ ഹോട്ടലിലാണ് സംഭവം. ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടാത്തതിന് ഹോട്ടലില്‍ ആക്രമണം നടത്തിയത്. അയക്കൂറ കിട്ടാത്തതില്‍ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ത്തു. ജീവനക്കാരെ മര്‍ദിച്ചതായും പരാതിയുണ്ട്.
പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചക്ക് ഹോട്ടലില്‍ 40 പേര്‍ക്ക് ഭക്ഷണം ഒരു സംഘം ഏര്‍പ്പാടാക്കിയിരുന്നു. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, മീന്‍കറിയടക്കമുള്ള ഊണ് തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. തുടര്‍ന്ന് ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് മടങ്ങി. ഇതിനുശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തി. ഇവരില്‍ ചിലരാണ് ഹോട്ടല്‍ ജീവനക്കാരോട് അയക്കൂറ ആവശ്യപ്പെട്ടത്.
അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാര്‍ ചോദിച്ചു. ഇതോടെയാണ് അയക്കൂറ കിട്ടാത്തതിനാല്‍ സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഇവര്‍ ബഹളംവെക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ക്കുകയുമായിരുന്നു. പരിക്കേറ്റ അഞ്ച് ജീവനക്കാരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടൽ ഉടമയുടെ പരാതിയിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

