Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവധികൾ റദ്ദാക്കി: റേഷൻ...

അവധികൾ റദ്ദാക്കി: റേഷൻ വ്യാപാരികൾ പ്രതിഷേധത്തിൽ

text_fields
bookmark_border
അവധികൾ റദ്ദാക്കി: റേഷൻ വ്യാപാരികൾ പ്രതിഷേധത്തിൽ
cancel

തിരുവമ്പാടി: ഞായർ, നബിദിന അവധികൾ റദ്ദാക്കിയതിൽ റേഷൻ വ്യാപാരികൾ പ്രതിഷേധത്തിൽ. സിവിൽ സപ്ലൈസ് വകുപ്പ് അവധി റദ്ദാക്കി ഉത്തരവിറക്കിയതിനാൽ ഇന്നലെ റേഷൻ കടകൾ പ്രവർത്തിച്ചിരുന്നു. ചൊവ്വാഴ്ച നബിദിന അവധിയും റേഷൻ കടകൾക്കില്ല.

ഓണത്തോടനുബന്ധിച്ച ഓണക്കിറ്റ് വിതരണം, ഓണം പ്രമാണിച്ച അധിക ഭക്ഷ്യ ധാന്യം വിതരണം, സ്പെഷൽ അരി വിതരണം എന്നിവ വേഗത്തിലാക്കാനാണ് രണ്ടു അവധി ദിനങ്ങൾ പ്രവൃത്തി ദിവസമാക്കാൻ റേഷൻ വ്യാപാരികൾക്ക് നിർദേശം നൽകിയത്. അതേ സമയം, രണ്ടു ദിവസത്തെ പ്രവൃത്തി ദിനങ്ങൾക്ക് പകരമായി ആഗസ്ത് 27ന് വ്യാഴാഴ്ചയും സെപ്റ്റംബർ രണ്ടിന് ബുധനാഴ്ചയും അവധി അനുവദിച്ചിട്ടുണ്ട്.

റേഷൻ വ്യാപാരികൾക്ക് നബി ദിനത്തിന് പൊതു അവധി ആയിരുന്നു. എന്നാൽ, പുതിയ ഉത്തരവിൽ നിയന്ത്രിത അവധിയായി മാറ്റിയിരിക്കയാണ്. സർക്കാർ നേരത്തെ അനുവദിച്ചിരുന്ന പൊതു അവധികൾ റദ്ദാക്കിയത് ന്യായീകരിക്കാനാകില്ലെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidaysRation TradersKozhikode NewsRation traders strike
News Summary - Holidays cancelled: Ration traders protest
Next Story