Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്; ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു

text_fields
bookmark_border
കോ​ഴി​ക്കോ​ട് തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്; ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു
cancel

കോ​ഴി​ക്കോ​ട്: കേ​ര​ള തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ ബീ​ച്ചു​ക​ളി​ലേ​ക്കും ആ​ഗ​സ്റ്റ് 19ന് ​രാ​ത്രി 12 മ​ണി മു​ത​ൽ ആ​ഗ​സ്റ്റ് 20ന് ​രാ​ത്രി 12 മ​ണി വ​രെ പ്ര​വേ​ശ​നം നി​രോ​ധി​ച്ച് ക​ല​ക്ട​ർ ഉ​ത്ത​ര​വാ​യി. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ബീ​ച്ചു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ക​യോ ചെ​റു​വ​ള്ള​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ബേ​പ്പൂ​ർ തു​റ​മു​ഖം, കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും മ​റ്റ് മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും വ​ള്ള​ങ്ങ​ൾ മ​തി​യാ​യ അ​ക​ല​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട​ണം. കോ​സ്റ്റ​ൽ പൊ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ്, ബേ​പ്പൂ​ർ റീ​ജ​ന​ൽ പോ​ർ​ട്ട് ഓ​ഫി​സ​ർ, ഫി​ഷ​റീ​സ് വ​കു​പ്പ് എ​ന്നി​വ​ർ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.

മു​ന്ന​റി​യി​പ്പ് പ്ര​കാ​രം ആ​ഗ​സ്റ്റ് 19ന് ​പു​ല​ർ​ച്ച 2.30 മു​ത​ൽ ആ​ഗ​സ്റ്റ് 20ന് ​വൈ​കീ​ട്ട് 5.30 വ​രെ 16 മു​ത​ൽ 21 സെ​ക്ക​ൻ​ഡ് വ​രെ കാ​ല​ദൈ​ർ​ഘ്യ​മു​ള്ള​തും 1.2 മു​ത​ൽ 1.9 മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ള്ള​തു​മാ​യ തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ പെ​ട്ടെ​ന്നു​ള്ള ക​ട​ൽ ക​യ​റ്റ​ത്തി​നും തീ​ര​മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റു​ന്ന​തി​നും തീ​ര​ശോ​ഷ​ണ​ത്തി​നും കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ആ​ഗ​സ്റ്റ് 20ന് ​രാ​ത്രി 12 മ​ണി വ​രെ​യോ മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ​യോ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​രും. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode beachEntry ProhibitedKozhikodehigh tide warning
News Summary - High tide warning issued on Kozhikode coast entry to beaches prohibited
Next Story