Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിർമാണം...

നിർമാണം ഇഴഞ്ഞുനീങ്ങുന്നു; മലയോര വാസികളുടെ യാത്ര ദുരിതക്കയത്തിൽ

text_fields
bookmark_border
നിർമാണം ഇഴഞ്ഞുനീങ്ങുന്നു; മലയോര  വാസികളുടെ യാത്ര ദുരിതക്കയത്തിൽ
cancel

നാ​ദാ​പു​രം: മ​ല​യോ​ര ഹൈ​വേ​യു​ടെ അ​വ​സാ​ന റീ​ച്ചി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തോ​ടെ മ​ല​യോ​ര​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​ത​ക്ക​യ​ത്തി​ൽ. മു​ടി​ക്ക​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​രം​ഭി​ച്ച് ക​ന്നു​കു​ളം വ​ഴി വി​ല​ങ്ങാ​ട് ടൗ​ൺ വ​രെ​യു​ള്ള റോ​ഡ് പ​ണി​യാ​ണ് മാ​സ​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്. റോ​ഡി​ൽ മ​ണ്ണും ചെ​ളി​യും വെ​ള്ള​വും കെ​ട്ടി​ക്കി​ട​ന്ന് റോ​ഡാ​കെ ച​ളി​ക്കു​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ദി​രാ​ന​ഗ​ർ മു​ത​ൽ തൊ​ട്ടി​ൽ​പ്പാ​ലം വ​രെ​യു​ള്ള റീ​ച്ചി​ന്റെ നി​ർ​മാ​ണം മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ പൂ​ർ​ത്തി​യാ​യ​താ​ണ്. എ​ന്നാ​ൽ, വി​ല​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള നി​ർ​മാ​ണ​ത്തി​ന് ഒ​ന്ന​ര വ​ർ​ഷം മു​മ്പ് വീ​തി​കൂ​ട്ടി തു​ട​ങ്ങി​യെ​ങ്കി​ലും ഇ​തു​വ​രെ ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. ഓ​വു​ചാ​ൽ നി​ർ​മാ​ണം, ഉ​റ​വ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ൺ​ക്രീ​റ്റി​ങ്, ചെ​റു​പാ​ല​ങ്ങ​ളു​ടെ പ​ണി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി അ​തി​വേ​ഗം തീ​ർ​ക്കേ​ണ്ട പ​ണി​യി​ൽ, വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ളു​ക​ളെ മാ​ത്രം വെ​ച്ചാ​ണ് ക​രാ​ർ ക​മ്പ​നി ജോ​ലി ന​ട​ത്തു​ന്ന​ത്. ഇ​ത് നി​ർ​മാ​ണ​ത്തി​ന്റെ വേ​ഗ​ത തീ​ർ​ത്തും ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന പ​രാ​തി. മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കി​യ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​ന്ന​തോ​ടെ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് വ​ലി​യ തോ​തി​ൽ ചെ​ളി രൂ​പ​പ്പെ​ടു​ക​യാ​ണ്. ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി.​ സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​വ​ഴി പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ​അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ പോ​ലും വി​ല​ങ്ങാ​ട് വ​ഴി തി​രി​ച്ചു​വി​ടേ​ണ്ട സ്ഥി​തി​യാ​ണ്. ക​രാ​റു​കാ​രു​ടെ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ച്ച് കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ​യും യ​ന്ത്ര​ങ്ങ​ളെ​യും വി​ന്യ​സി​ച്ച് റോ​ഡ് നി​ർ​മാ​ണം പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructioninfrastructurehigh-range
News Summary - High-range residents in a quagmire of travel misery
Next Story