ചാലിയാറിൽ ഒഴുക്ക് ശക്തം; ഫിഷിങ് ഹാർബറിൽ നങ്കൂരമിട്ട വഞ്ചികൾ ഒഴുകിപ്പോയി
text_fieldsബേപ്പൂർ ഫിഷിങ് ഹാർബറിൽ നങ്കൂരമിട്ട വഞ്ചികൾ കൂട്ടമായി ഒഴുകിപ്പോകുന്ന ദൃശ്യം
ബേപ്പൂർ: കനത്ത മഴയെ തുടർന്ന് ചാലിയാറിലെ ശക്തമായ കുത്തൊഴുക്കിൽ ബേപ്പൂർ ഫിഷിങ് ഹാർബറിന് സമീപം നങ്കൂരമിട്ട ഒമ്പത് ഫൈബർ വഞ്ചികൾ ഒഴുകിപ്പോയി.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധനത്തിന് പോകാതെ ബേപ്പൂർ ഹാർബറിന് സമീപം കൂട്ടമായി നങ്കൂരമിട്ട മാറാട്, ആനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള നഷാത്ത്, സഫീനത്ത്, മബ്റൂക്ക്, ബാദുഷ, ജിഫ്രിയ, അലിയാർ, ബർക്കത്ത്, മഷ്റൂക്ക്, ഹംദ് എന്നീ വഞ്ചികളാണ് നങ്കൂരമിളകി കൂട്ടമായി കടലിലേക്ക് ഒഴുകിയത്.
ഒഴുകിപ്പോകുന്നത് ശ്രദ്ധയിൽപെട്ട ചാലിയത്തെയും ബേപ്പൂരിലെയും മീൻപിടിത്ത തൊഴിലാളികൾ, തിരമാലകളെ ഭേദിച്ച് തോണികളിലെത്തി വഞ്ചികളെ നങ്കൂരങ്ങളിൽനിന്ന് വേർപെടുത്തി സുരക്ഷിതമായി കരക്കെത്തിച്ചു.ട്രോളിങ് നിരോധന സമയമായതിനാൽ ഫിഷിങ് ഹാർബറിന് സമീപത്തെ സുരക്ഷിത ഭാഗങ്ങൾ വലിയ യന്ത്രവത്കൃത ബോട്ടുകൾ കെട്ടിയിട്ടതിനാൽ വഞ്ചികൾക്ക് സുരക്ഷിതമായി നങ്കൂരമിടാൻ പ്രയാസമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

