Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്

text_fields
bookmark_border
plantation corporation
cancel

പേരാമ്പ്ര: പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിലെ പിരിച്ചുവിട്ട രണ്ടു തൊഴിലാളികളെ ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും നിയമിച്ചു.

ടി.ജെ. ജെയ്മോൻ, പി.കെ. ബിനു എന്നിവർക്കാണ് പുനർനിയമനം. ഒരു കേസിൽ ഉൾപ്പെട്ടതിന്റെ പേരിലാണ് ഇവർക്കെതിരെ പിരിച്ചുവിടൽ നടപടിയുണ്ടായത്. ഇതിനെതിരെ ഇവർ ഹൈകോടതിയിൽ നൽകിയ റിട്ടിനെ തുടർന്ന് കോർപറേഷൻ എം.ഡിയോട് നിയമനം നൽകാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

പ്രതിചേർക്കപ്പെട്ട കേസിന്റെ കുറ്റപത്രംപോലും സമർപ്പിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്കെതിരെ സ്വീകരിച്ച നടപടിക്ക് ഒരു നീതീകരണവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് പ്രാബല്യത്തിലുണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - High Court orders reinstatement of dismissed workers
Next Story