1,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: 1,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് കോർപറേഷൻ ജീവനക്കാരനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കാരപ്പറമ്പ് ഹെൽത്ത് സർക്കിൾ ഓഫിസിലെ ഹെൽത് ഇൻസ്പെക്ടർ പെരുമ്പൊയിൽ കമലം ഹൗസൽ പി.എം. ഷാജിയാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശി ഹാഫിൽ അഹമ്മദ് ആരംഭിക്കാനിരിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിന് ഡി ആന്റ് ഒ ലൈസൻസിന് അപേക്ഷ നൽകിയപ്പോൾ ഇയാൾ 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 2,500 രൂപ വേണമെന്നായി ഉദ്യോഗസ്ഥൻ. തുടർന്ന് 1,000 രൂപ നൽകി. ബാക്കി 1,500 രൂപ ചൊവ്വാഴ്ച കാരപ്പറമ്പിലെ ഹെൽത് ഓഫിസിൽ എത്തിക്കാൻ ആവശ്യപ്പെട്ടതോടെ ഷാജിക്കെതിരെ ഹാഫിൽ കോഴിക്കോട് വിജിലൻസിന് യൂനിറ്റിന് പരാതി നൽകി. വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞ സമയത്ത് ഓഫിസിലെത്തി പണം കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എട്ടുലക്ഷത്തോളം രൂപയും രേഖകളും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

