Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊടുവള്ളിയിൽ 18.66 ലക്ഷത്തിെൻറ കുഴൽപണവുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളിയിൽ 18.66 ലക്ഷത്തിെൻറ കുഴൽപണവുമായി രണ്ടുപേരെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി ഞെള്ളോറമ്മൽ സക്കരിയ്യ (44), കൊടുവള്ളി പുഴങ്കര മുഹമ്മദ് ബഷീർ (55) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴോടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുവള്ളി മാർക്കറ്റ് റോഡിൽ കൊടുവള്ളി എസ്.ഐ എ. സായൂജ്കുമാർ, സീനിയർ സി.പി.ഒമാരായ സുനിൽകുമാർ, അജിത്ത്, ദിൽഷാദ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 500െൻറയും 2000ത്തിെൻറയും കെട്ടുകളടങ്ങിയ പണം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

