സമരം അമ്പതു ദിവസം നീണ്ടു; നീതി കിട്ടാതെ ഹര്‍ഷിന
text_fieldsകോഴിക്കോട്: ആരോഗ്യ മേഖലയിലെ വീഴ്ചയുടെ ഇരയാണ് ഹര്ഷിനയെന്നത് കേരളത്തിലെ മൊത്തം ജനങ്ങള്‍ക്കും സുവ്യക്തമായിട്ടും നീതി ലഭ്യമാവുന്നില്ലെന്നത് അങ്ങേയറ്റം കഷ്ടമാണെന്ന് സാഹിത്യകാരൻ കല്പറ്റ നാരായണന്. ന്യായമായ ആവശ്യത്തിനുവേണ്ടി തുടരുന്ന ഒരു സമരം അമ്പതു ദിവസം പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല എന്നത് സാംസ്കാരിക കേരളത്തിനാകെ അപമാനകരമാണ്. മറ്റേതെങ്കിലും നാട്ടിലായിരുന്നെങ്കില്‍ ഭരണസംവിധാനത്തിന്റെ വീഴ്ചക്ക് മാന്യമായ ക്ഷമാപണവും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികളും കോടികള്‍ നഷ്ടപരിഹാരവും നല്‍കേണ്ടിവരുമായിരുന്നു.
എന്നാൽ, ഹര്‍ഷിനക്ക് കേവലം രണ്ടും ലക്ഷം രൂപ മാത്രം നഷ്ടപരിഹാരം നല്കി പരിഹസിച്ച് ഒതുക്കിത്തീര്‍ക്കാന്‍ നോക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ കോളജിന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ അമ്പതാം ദിവസം സമരപന്തലിൽ സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. എം.ടി. സേതുമാധവൻ, എം.വി. അബ്ദുല്ലത്തീഫ്, അൻഷാദ് മണക്കടവ്, ബാബു കുനിയിൽ, ആസിഫ് മണക്കടവ് തുടങ്ങിയവർ സംസാരിച്ചു.
സമരത്തിന്റെ 51ാം ദിവസമായ ചൊവ്വാഴ്ച രാവിലെ പത്തുമുതൽ കലക്ടറേറ്റു പടിക്കൽ സമരസമിതി സംഘടിപ്പിക്കുന്ന ഉപവാസ സമരം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.