എല്‍.പി.ജി ഓട്ടോകൾ മുഴുവൻ ഇറങ്ങിയപ്പോൾ ഇന്ധനം കിട്ടാൻ വിഷമം
text_fieldsകോഴിക്കോട് നഗരത്തിലെ സി.എൻ.ജി സ്റ്റേഷൻ
കോഴിക്കോട്: എൽ.പി.ജിയുടെ വിലക്കയറ്റത്തിനൊപ്പം ആവശ്യസമയത്ത് കിട്ടാത്തതും ഓട്ടോ തൊഴിലാളികൾക്ക് തിരിച്ചടിയാവുന്നു. കോവിഡ് കഴിഞ്ഞ് മിക്കവാറും ഓട്ടോകൾ പുറത്തിറങ്ങിയെങ്കിലും ആവശ്യത്തിന് ഇന്ധനമടിക്കാൻ പറ്റുന്നില്ലെന്നാണ് പരാതി. സരോവരം, ചെറുവണ്ണൂര്‍ പുതിയങ്ങാടി ഭാഗങ്ങളിലും പയ്യോളി, മുക്കം എന്നിവിടങ്ങളിലുമാണ് ഇപ്പോൾ ഇത്തരം പമ്പുകളുള്ളത്. നേരത്തേ നല്ലളത്തുള്ള സൗകര്യം ഇപ്പോള്‍ ഇല്ലാതായി.
ജില്ലയിൽ ഓടുന്ന 1500ല്‍ ഏറെ എല്‍.പി.ജി ഓട്ടോകൾക്ക് മതിയായവിധം ഇന്ധനം നിറക്കാൻ സൗകര്യമില്ലാത്തതാണ് പ്രശ്നം. തൂത്തുക്കുടി, മംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പലയിടത്തേക്കും എൽ.പി.ജി കൊണ്ടുവരുന്നത്. പാചകവാതകവില ഉയരുമ്പോള്‍ വാഹനങ്ങളുടെ എൽ.പി.ജിക്കും മാറ്റം വരാറുണ്ടെങ്കിലും ഒറ്റയടിക്ക് വൻ വര്‍ധന ഈയിടെയുണ്ടായതും തിരിച്ചടിയായി.
20 ലിറ്റര്കൊണ്ട് 20-25 കിലോമീറ്റര്‍ ഓടാനാകുമെന്നാണ് കണക്ക്. ഗതാഗതക്കുരുക്കില്‍ പിന്നെയും ഇന്ധനച്ചെലവ് കൂടും. കോവിഡിന് ശേഷം ഓട്ടോകൾ സജീവമായതോടെ അതിനനുസരിച്ച് സ്റ്റോക്ക് എത്തിക്കാൻ പറ്റാത്തതും പ്രശ്നമാണ്. എല്‍.പി.ജി. സിലിണ്ടറിനൊപ്പം സി.എൻ.ജി.ക്കും വിലക്കയറ്റമുണ്ട്. ഇപ്പോള്‍ 75 രൂപയാണ് വില. എല്‍.പി.ജി-സി.എന്‍.ജി വാഹനങ്ങള്‍ കൂടുതൽ ഇറങ്ങിക്കൊണ്ടിരിക്കയാണ്. പമ്പിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം സൗകര്യങ്ങൾ ഒരുക്കാനും നടപടി വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

