Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത കണ്ടക്​ടർക്കെതിരെ അതിക്രമം: യുവാവ്​ പിടിയിൽ

text_fields
bookmark_border
2 suspected terrorists arrested in J-K’s Poonch, bid to attack temple foiled
cancel

കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി ബസിൽവെച്ച്​ വനിത കണ്ടക്​ടർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ്​ പിടിയിൽ. കാസർകോട്​ ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫ്​ (28) ആണ്​ നടക്കാവ്​ പൊലീസി​‍െൻറ പിടിയിലായത്​.

ചൊവ്വാ​ഴ​്​ച വൈകീട്ട്​ മൂന്നു മണിയോടെ കണ്ണൂരിൽ നിന്ന്​ കോഴിക്കോ​ട്ടേക്ക്​ വരുകയായിരുന്ന ബസിലെ വനിത കണ്ടക്​ടറോടാണ്​ ​ ​ൈഷജ​ു ജോസഫ്​ അതിക്രമം കാട്ടിയത്​. സ്വകാര്യ ബസിലെ കണ്ടക്​ടറായ ഷൈജു കണ്ണൂരിൽ നിന്നാണ്​ കെ.എസ്​.ആർ.ടി.സി ബസിൽ കയറിയത്​.

സംഭവമുണ്ടായ ഉടൻ സഹയാത്രക്കാർ പ്രതിയെ തടഞ്ഞു​െവച്ചു. കണ്ടക്​ടറും കെ.എസ്​.ആർ.ടി.സി അധികാരികളും നടക്കാവ്​ പൊലീസിൽ അറിയിക്കുകയായിരുന്നു. മാവൂർറോഡ്​ ബസ്​ ടെർമിനലിൽ വെച്ചാണ്​ ​െപാലീസ്​ പ്രതിയെ കസ്​റ്റഡിയിലെടുത്തത്​. പീഡനശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ്​ കേസെടുത്തത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - harassment gainst woman conductor: Young man under custody
Next Story