Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടിനെ നടുക്കി ഹാനി...

നാടിനെ നടുക്കി ഹാനി റഹ്​മാന്‍റെ മരണം

text_fields
bookmark_border
Hani-rehman
cancel
camera_alt1. ???? ????????? ??????? ?????????? ????? ???????????? ?????????? 2. ???? ???????

മു​ക്കം: കൂ​ട്ടു​കാ​രൊ​ത്ത് ഉ​റു​മി മി​നി അ​ണ​ക്കെ​ട്ടി​ന​ടു​ത്ത് കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ അ​ക​പ്പെ​ട്ട ക​ബ​ഡി താ​രം മു​ക്കം പൂ​ള​പ്പൊ​യി​ൽ സ്വ​ദേ​ശി ഹാ​നി റ​ഹ്‌​മാ​​െൻറ വി​യോ​ഗം നാ​ടി​നെ ന​ടു​ക്കി. സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​ത്തി​നു​ട​മാ​യാ​യ ഹാ​നി റ​ഹ്മാ​ൻ നാ​ട്ടു​കാ​ർ​ക്കും സ​ഹ​പാ​ഠി​ക​ൾ​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു. 

ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​േ​ന്നാ​ടെ​യാ​ണ് ര​ണ്ട് ബൈ​ക്കി​ലാ​യി നാ​ലം​ഗ സം​ഘം ഉ​റു​മി അ​ണ​ക്കെ​ട്ടി​ന​ടു​ത്ത പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പെ​ാടു​ന്ന​നെ മ​ല​മു​ക​ളി​ൽ പെ​യ്തി​റ​ങ്ങി​യ ക​ന​ത്ത മ​ഴ​യി​ൽ ഒ​ലി​ച്ചി​റ​ങ്ങി​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഹാ​നി റ​ഹ്മാ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മ​റ്റു മൂ​ന്നു കൂ​ട്ടു​കാ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നാ​ണ് ഹാ​നി റ​ഹ്മാ​ൻ 10ാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.  പ്ല​സ് ടു ​പ​ഠ​നം കൊ​ടു​വ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു.  

2017ൽ ​ഒ​മ്പ​താം ക്ലാ​സി​ലും 2018ൽ 10ാം ​ക്ലാ​സി​ലും പ​ഠി​ക്കു​ന്ന​തി​നി​െ​ട സ്കൂ​ൾ ഗെ​യിം​സ് വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ട്​ ത​വ​ണ ക​ബ​ഡി ടീ​മി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മ​ത്സ​രി​ച്ച് ജേ​താ​വാ​യി. ഓ​പ​ൺ ഗെ​യിം​സി​ൽ ക​ബ​ഡി ടീ​മി​നോ​ട​പ്പം മാ​റ്റു​ര​ച്ചി​ട്ടു​ണ്ട്. നീ​ലേ​ശ്വ​രം ഗ​വ. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ കാ​യി​ക മേ​ള​യി​ലും ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ചി​രു​ന്ന​താ​യി അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ലും ഹാ​നി റ​ഹ്മാ​ൻ സ്ഥാാ​നം നേ​ടി​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റു​മോ​ർ​ട്ടത്തിന്​ ശേഷം രാ​ത്രി എ​ട്ടോടെ പൂ​ള​പ്പൊ​യി​ൽ മു​ഹ്​​യി​ദ്ദീ​ൻ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHani Rehman deathHani Rehman
News Summary - Hani Rehman death -Kerala News
Next Story