Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധികൃതർ കൈയൊഴിഞ്ഞ പൊതുവഴി നന്നാക്കി ഭിന്നശേഷിക്കാരൻ
text_fieldsbookmark_border
നന്മണ്ട: അധികൃതർ കൈയൊഴിഞ്ഞ പൊതുവഴി നന്നാക്കാൻ ഭിന്നശേഷിക്കാരൻ രംഗത്ത്. കൂളിപ്പൊയിലിലെ എളേടത്ത് പറമ്പത്ത് അബ്ദുൽ മജീദാണ് ആയുധം കൈയിലേന്തി നാട്ടുകാർക്ക് മാതൃകയായത്. പന്ത്രണ്ടാം വാർഡിലെ നമ്പിടികണ്ടി-പീടികക്കണ്ടി ഇടവഴിയാണ് നന്നാക്കിയത്.
കാലവർഷമായാൽ വെള്ളം കുത്തിയൊലിച്ച് കാൽനടപോലും ദുഷ്കരമാകുന്ന പാതയാണിത്. 10 കുടുംബങ്ങളാണ് വലയുന്നത്. നടപ്പാത വേണമെന്ന ആവശ്യം ഗ്രാമസഭയിൽ ഒട്ടേറെ തവണ ഉന്നയിച്ചെങ്കിലും ഇതുവരെ അധികൃതർ പാലിച്ചിട്ടില്ലെന്ന് തണൽ റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി അശോകൻ വട്ടക്കണ്ടി 'മാധ്യമ'ത്തോടു പറഞ്ഞു.
Next Story

