അപകട ഭീഷണി ഉയർത്തി തളി റോഡ് ജങ്ഷനിലെ ഗട്ടർ
text_fieldsറോഡിലെ ഗട്ടറിൽ ചാടി പ്രയാസപ്പെടുന്ന ഇരുചക്രവാഹനക്കാരൻ
നന്മണ്ട: ബൈപാസ് റോഡിലെ ഗട്ടർ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തുന്നു. നരിക്കുനി റോഡിൽനിന്ന് തളി ബൈപാസ് റോഡിലേക്ക് കടക്കുമ്പോഴുള്ള ഗട്ടറാണ് വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തുന്നത്. ഗട്ടറിൽ ചാടുന്ന വാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്.
ആറുമാസം മുമ്പ് കുടിവെള്ള പൈപ്പിനായി വെട്ടിക്കീറിയ റോഡാണിത്. അപ്പോൾ മണ്ണിടാതെ ക്വാറി വേസ്റ്റ് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുകയോ വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ, നാട്ടുകാരുടെയോ യാത്രക്കാരുടെയോ ആവശ്യം അംഗീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല.
13 അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽനിന്നും ഒഴിവാക്കാനായി നരിക്കുനി, കരിയാത്തൻകാവ്, ബാലുശേരി ഭാഗത്തെ യാത്രക്കാർ ആശ്രയിക്കുന്ന റോഡിലാണ് അപകടം ക്ഷണിച്ചുവരുത്തുന്ന ഗട്ടർ. കാലവർഷം കനക്കുന്നതിനു മുമ്പെ ഗട്ടർ നികത്തി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

