വന്ദേഭാരത് നാണയം ആദ്യ കോയിൻ ഗിന്നസ് ലത്തീഫിന് സ്വന്തം
text_fieldsവന്ദേഭാരത് ചിത്രമുള്ള 100 രൂപ നാണയവുമായി ഗിന്നസ് ലത്തീഫ്
കോഴിക്കോട്: ഇന്ത്യൻ റെയിൽവേയിൽ വൈദ്യുതീകരണം ആരംഭിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ 100 രൂപയുടെ അപൂർവ സ്മാരക കളർ നാണയം, പ്രശസ്ത നാണയ ശേഖരകനായ ഗിന്നസ് ലത്തീഫ് സ്വന്തമാക്കി.
1925ൽ മുംബൈ-കുർള ഹാർബർ റൂട്ടിൽ ആദ്യ ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങിയതിന്റെ നൂറാം വാർഷികത്തിലാണ് പ്രത്യേക സ്മാരക നാണയം പുറത്തിറക്കിയത്. ഇന്ത്യൻ റെയിൽവേയുടെ ആധുനികവത്കരണത്തിന്റെ പ്രതീകമായ വന്ദേഭാരത് എക്സ്പ്രസിന്റെ കളർ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തിയതിലൂടെ, ചരിത്രവും നവീകരണവും ഓർമിപ്പിക്കുന്നു.
ഇന്ത്യയിൽ ആദ്യമായാണ് നാണയം കളറിൽ ആലേഖനം ചെയ്യുന്നത്. 50 ശതമാനം സിൽവർ, 40 ശതമാനം കോപ്പർ, അഞ്ച് ശതമാനം നിക്കൽ, അഞ്ച് ശതമാനം സിങ്ക് എന്നിവ അടങ്ങിയ നാണയം 35 ഗ്രാം ഭാരവും, 44 മില്ലീമീറ്റർ വ്യാസവുമുള്ള വൃത്താകൃതിയിലാണ്. പുരാവസ്തു-നാണയകറൻസി ശേഖരണ രംഗത്ത് സജീവ സാന്നിധ്യമായ ഗിന്നസ് ലത്തീഫ്, സ്മാരക നാണയങ്ങൾ ആദ്യ ഘട്ടത്തിൽ ശേഖരിക്കുന്ന വ്യക്തിയാണ്. നിലവിൽ ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

