ചുവരെഴുത്തും എഴുത്തുകാരും കുറയുന്നു; എങ്ങും ഭീമൻ ഫ്ലക്സും പോസ്റ്ററുകളും
text_fieldsരാഗേഷ് ചെറുവാടി ലിന്റോ ജോസഫിനായി ചുവരെഴുത്ത് നടത്തുന്നു
കൊടിയത്തൂർ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഗ്രാമങ്ങളിലും കവലകളിലും ചുവരെഴുത്ത് കുറയുന്നു. ഫ്ലെക്സും ബാനറും പോസ്റ്ററും വന്നതോടെ ചുമരെഴുത്തുകാരും ചുവരും പട്ടണങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ശുഷ്കിച്ച് കൊണ്ടിരിക്കുകയാണ്.
തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പ്രധാന സ്ഥാനാർഥികളായി ലിന്റോ ജോസഫും സി.കെ കാസിമും സണ്ണിതോമസും മത്സരിക്കുമ്പോൾ വളരെ കുറച്ച് ഇടങ്ങളിൽ മാത്രമാണ് ചുവരെഴുത്തുകൾ കാണുന്നത് . മുൻ കാലങ്ങളിൽ ചുമരെഴുത്തായിരുന്നു പ്രധാന പ്രചാരണ മാർഗം. എന്നാൽ പുതിയ സാങ്കേതിക വിദ്യകൾ വന്നതോടെ ചുവരെഴുത്തെന്ന മേഖലയെ അവഗണിക്കുന്നതായി ചുമരരെഴുത്തുകാരനായ രാഗേഷ് ചെറുവാടി പറയുന്നു.
പത്താം വയസ്സിൽ ചുവരെഴുത്ത് രംഗത്ത് വന്നെങ്കിലും വല്ലപ്പോഴും മാത്രമാണ് ചുവരെഴുത്ത് കിട്ടുന്നതെന്നും അതിനാൽ നാടക ചമയ രംഗത്താണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും ഈ ഒരു കലാകാരൻ കൂടിയായ രാഗേഷ് പറയുന്നു .
1990 മുതൽ ചുവരെഴുത്ത് തൊഴിലാളിയായിരുന്ന കണ്ണൻ ചെറുവാടി ,ദാസൻ കൊടിയത്തൂർ ,ഇമ്പിച്ചിമോയി ,അശോകൻ ,റഷീദ് എന്നിവർ ആദ്യ കാല ചുമരെഴുത്ത് തൊഴിലാളികളായിരുന്നു.വളരെ കുറച്ച് വേതനം മാത്രമേ ഇതിനായി കിട്ടാറുള്ളതെങ്കിലും പഞ്ചായത്തിലും ജില്ലയിലും വ്യത്യസ്ത പാർട്ടികൾക്ക് ചുവരെഴുത്ത് നടത്താൻ പോകാറുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.
ഈ രംഗത്ത് ഒട്ടേറെ കലാകാരന്മാർ മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞെങ്കിലും പുതുതായി ആരും ഈ രംഗത്തേക്ക് വരുന്നില്ല തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം കിട്ടുന്ന ജോലി ആയതിനാലും പരസ്യ ജോലികൾ വരെ ഫ്ലക്സിലേക്ക് നീങ്ങിയോതോടെ ചുവരെഴുത്ത് മേഖല നാശത്തിന്റെ വക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

