ഗവ. ലോ കോളജ് സംഘർഷം: എട്ടുപേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: ഗവ. ലോ കോളജിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ എട്ടുപേർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. സംഘർഷത്തെത്തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടുണ്ട്. കോളജ് അടച്ച വിവരം എസ്.എഫ്.ഐ സംഘടിപ്പിച്ച ഡി.ജെ പാർട്ടി കഴിയുംവരെ അധികൃതർ പുറത്തുവിട്ടില്ലെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിക്കുന്നു.
പരിപാടി നടത്തിയാൽ സംഘർഷമുണ്ടാകുമെന്ന് ചേവായൂർ പൊലീസ് റിപ്പോർട്ട് നൽകിയിട്ടും പ്രിൻസിപ്പൽ പരിപാടി നടത്താൻ അനുമതി നൽകിയെന്നാണ് പരാതി. പരിപാടി കഴിഞ്ഞ ശേഷമാണ് പ്രിൻസിപ്പൽ അനിശ്ചിതകാലത്തേക്ക് കോളജ് അടച്ചതും എസ്.എഫ്.ഐ കോളജ് യൂനിയൻ ജനറൽ സെക്രട്ടറി ഋത്വികിനെയും ആസിഫിനെയും സസ്പെൻഡ് ചെയ്തതുമെന്നാണ് പരാതി.
കോളജ് അടച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചത്തെ ക്ലാസ് ഓൺലൈനിലായിരുന്നു. സസ്പെൻഷനിലായ ഋത്വികിനെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കുകയും ഹാജർ നൽകുകയും ചെയ്തതായി കെ.എസ്.യു പ്രവർത്തകർ ആരോപിക്കുന്നു. പരാതിപ്പെട്ടതിനെത്തുടർന്ന് ഹാജർ ഒഴിവാക്കുകയായിരുന്നുവത്രെ. കെ.എസ്.യുവിന്റെ കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി എസ്.എഫ്.ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായിരുന്നു. കൊടികൾ പുനഃസ്ഥാപിച്ച് കെ.എസ്.യു പ്രവർത്തകർ രാത്രി കാവൽനിന്നു. ഇതിനിടെ കെ.എസ്.യു പ്രവർത്തകനെ മർദിച്ചത് പ്രശ്നം കൂടുതൽ വഷളാക്കി.
കോളജ് യൂനിയൻ ഉദ്ഘാടനം നടക്കുന്നതിന്റെ തലേദിവസമായിരുന്നു സംഘർഷം. പരാതിയെത്തുടർന്ന് അക്രമത്തിന് കാരണക്കാരായ രണ്ടുപേരെ സസ്പെൻഡ് ചെയ്യുെമന്ന് പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ, സസ്പെൻഷൻ നടപടികൾ സ്വീകരിക്കാത്തതിനാൽ ഉദ്ഘാടന ദിവസവും സംഘർഷം തുടരുകയായിരുന്നു. ഇതേത്തുടർന്ന് ഉദ്ഘാടന പരിപാടികൾ നീണ്ടുപോയി. സസ്പെൻഷൻ ൈവകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു-എം.എസ്.എഫ് പ്രവർത്തകർ ഉദ്ഘാടനത്തിനെത്തിയ എം.എൽ.എയെ കരിങ്കൊടി കാണിക്കുകയും സ്റ്റേജിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ വിട്ടയക്കണമെന്നാവശ്യെപ്പട്ട് കെ.എസ്.യു പ്രവർത്തകർ റോഡ് ഉപരോധിക്കുകയും െചയ്തു.
കോളജ് യൂനിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ കാണാനെത്തിയ യൂനിയൻ വൈസ് ചെയർപേഴ്സൻ ഗോപികയെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപിച്ചതായും ആരോപണമുണ്ട്. ഗോപികയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കെ.എസ്.യു പ്രവർത്തകർെക്കതിരെ എസ്.എഫ്.ഐ പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
ലോ കോളജിൽ നടക്കുന്നത് എസ്.എഫ്.ഐ ഗുണ്ടായിസം -കെ.എസ്.യു
കോഴിക്കോട്: ലോ കോളജിൽ കെ.എസ്.യുവിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചും ഒന്നാം വർഷ വിദ്യാർഥികളെ നിരന്തരമായി ഭീഷണിപ്പെടുത്തിയും മർദിച്ചും എസ്.എഫ്.ഐ കാമ്പസിന്റെ സമാധാനാന്തരീക്ഷം തകർക്കുകയാണെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ് ആരോപിച്ചു.
ഏക സംഘടന കാമ്പസും ഏകാധിപത്യ കാമ്പസും സ്ഥാപിക്കാനുള്ള എസ്.എഫ്.ഐ ശ്രമത്തെ കെ.എസ്.യു ചെറുത്തുതോൽപിക്കുമെന്ന് വി.ടി. സൂരജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

