കരിപ്പൂരിൽ 55 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsപ്രതീകാത്മക ചിത്രം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,117 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം പിടികൂടി. മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദിൽനിന്നാണ് (34) 55 ലക്ഷത്തിെൻറ സ്വർണം കണ്ടെടുത്തത്.
ഇയാൾ ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
കസ്റ്റംസ് അസി. കമീഷണർ കെ.വി. രാജൻ, സൂപ്രണ്ടുമാരായ സി. സുരേഷ്ബാബു, കെ.കെ. പ്രവീൺ കുമാർ, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, എം. പ്രതീഷ്, സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

