Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:28 AM IST Updated On
date_range 1 May 2022 5:28 AM ISTgeneral death ഉദുമയില്‍ ഓട്ടോറിക്ഷയില്‍ മിനിലോറിയിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
ഉദുമ: ഓട്ടോറിക്ഷയില്‍ മിനിലോറിയിടിച്ച് യുവാവ് മരിച്ചു. പിതാവിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറര മണിയോടെ കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയില്‍ ഉദുമ പള്ളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്താണ് അപകടം. കാസര്‍കോട് അണങ്കൂര്‍ ടിപ്പുനഗര്‍ പള്ളിക്കുസമീപം പള്ളിക്കാല്‍ ഹൗസിൽ പള്ളിക്കാല്‍ മുഹമ്മദ് കുഞ്ഞിയുടെയും താഹിറയുടെയും മകന്‍ ബി.എ. അമീറാണ് (26) മരിച്ചത്. മുഹമ്മദ് കുഞ്ഞിയും മകന്‍ അമീറും പച്ചക്കറി ഹോള്‍സെയില്‍ കച്ചവടക്കാരാണ്. സുബ്ഹി നമസ്‌കാരം കഴിഞ്ഞ് പച്ചക്കറിയെടുക്കാന്‍ കാഞ്ഞങ്ങാട്ടേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് കാഞ്ഞങ്ങാട്ടുനിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഓട്ടോയിലിടിച്ചത്. മുഹമ്മദ് കുഞ്ഞിയാണ് ഓട്ടോ ഓടിച്ചത്. നാട്ടുകാര്‍ ഉടൻ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ്, പൂര്‍ണമായും തകര്‍ന്ന ഓട്ടോയില്‍നിന്നും ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും അമീര്‍ മരിച്ചിരുന്നു. സഹോദരങ്ങള്‍: ഹാഷിര്‍, തസ്‌നിം, തഹ്‌സി, സഅദിയ. photo b.a. ameer 26 death uduma.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story