Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightgeneral death കാണാതായ...

general death കാണാതായ മണൽതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കാണാതായ മണൽതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി പയ്യോളി: ഇരിങ്ങൽ കോട്ടക്കലില്‍നിന്ന് കാണാതായ മണൽതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്കല്‍ കൂടത്താഴ ഉമേദനെയാണ് (50) കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായ ഉമേദനുവേണ്ടി നാട്ടുകാരും പയ്യോളി പൊലീസും തീരദേശ പൊലീസും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച വൈകീ​ട്ടോടെ ആഴക്കടലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ട മൃതദേഹം തീരദേശ പൊലീസ് ബോട്ടിൽ ചോമ്പാല ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയില്‍ ഷഫീഖ്, വാര്‍ഡ് കൗണ്‍സിലര്‍ സുജല ചെത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം തിരിച്ചറിഞ്ഞ​ു. ഇദ്ദേഹത്തി​‍ൻെറ വസ്ത്രങ്ങൾ കടൽതീരത്ത് അഴിച്ചുവെച്ചത് ദുരൂഹത സൃഷ്​ടിച്ചു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് തിരച്ചിൽ നടത്തി. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈജ. മക്കള്‍: ആദിത്യ, ആദിഷ്. പടം umedhan 50 death payoli.jpg ഉമേദൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story