Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 5:28 AM IST Updated On
date_range 19 Aug 2020 5:28 AM ISTGen കുമ്പളയിൽ മൂന്ന് യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
text_fieldsbookmark_border
കുമ്പള: കുമ്പളയിൽ മൂന്ന് യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരാളെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലും രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നായിക്കാപ്പില്‍ ഹരീഷ് (33) എന്ന യുവാവാണ് വെട്ടേറ്റ് മരിച്ചത്. കുമ്പള ബദിയഡുക്ക റോഡിൽ പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന മനു എന്ന മണികണ്ഠൻ (18), റോഷൻ (19) എന്നീ യുവാക്കളെയാണ് വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ കൃഷ്ണ നഗറിലെ കാട്ടിൽ മരത്തിനു മുകളിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽക്കാരും സുഹൃത്തുക്കളുമാണ് ഇരുവരും. വെട്ടിക്കൊലയുമായി ബന്ധപ്പെട്ട് നായിക്കാപ്പിലെ ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു രണ്ടുപേരുടെ മരണത്തിലും ശരത്തിന് പങ്കുണ്ടെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. തിങ്കളാഴ്ച അര്‍ധ രാത്രിയോടെ വെട്ടേറ്റ് റോഡില്‍ വീണു കിടക്കുകയായിരുന്ന ഹരീഷിനെ കുമ്പള പൊലീസാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തലക്കേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യക്തിവൈരാഗ്യമായിരിക്കാം കൊലക്ക് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. ഹരീഷ് വധവുമായി ബന്ധപ്പെട്ട് പിടിയിലായ ശരത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തിങ്കളാഴ്ച രാത്രി തൂങ്ങിമരിച്ച യുവാക്കളുടെ വീട്ടിൽവന്ന് ഇരുവരെയും കൂട്ടിക്കൊണ്ടു പോയത് ശരത് ആണെന്ന് യുവാക്കളുടെ വീട്ടുകാർ പറഞ്ഞു. പൂഴിയെടുക്കുന്ന പണിയുണ്ടെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഇരുവരെയും ശരത് കൊണ്ടുപോയി കൊന്നതാണെന്ന് യുവാക്കളുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഹരീഷ് കൊലപാതകത്തിൻെറ ചുരുളഴിക്കാൻ പൊലീസ് ഊേർജിതമായ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് യുവാക്കളുടെ മരണവിവരം പുറത്തറിയുന്നത്. Hareesh Kbl Murder പടം : 1) മണികണ്ഠ എന്ന മനു (മുകളിൽ) Manikandan obit kbl 2) റോഷൻ (മുടി കളർ) Roshan obit kbl
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story