ഗാവ ഇലക്‌ട്രോണിക്‌സ് സര്‍വീസ് സെന്‍റർ ഇനി കോഴിക്കോടും
text_fieldsകോഴിക്കോട്: ദുബൈ ആസ്ഥാനമായ ബ്രോണെറ്റ് ഗ്രൂപ്പിന് കീഴിലെ ഗാവ ഇലക്‌ട്രോണിക്‌സ് സര്‍വീസ് സെന്‍ററിന് കോഴിക്കോട്ട് തുടക്കമായി. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും ആക്‌സസസറീസ് വാങ്ങാനും വില്‍ക്കാനുമെല്ലാം കോഴിക്കോട് ചെറൂട്ടി റോഡിലെ ഈ സ്ഥാപനത്തിലെത്തയാൽ മതി. കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യ അതിവേഗം പുരോഗമിക്കുന്ന കാലത്ത് ഡാറ്റ സുരക്ഷ പരമ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.
ബ്രോണെറ്റ് ഗ്രൂപ് ചെയര്‍മാന്‍ കെ.പി. ഹാരിസ്, എം.ഡി. കെ.പി സഹീര്‍, ഗാവ എം.ഡി. അബ്ദുല്‍ നസീര്‍ കെ.പി, ഫിറോസ് ലാൽ തുടങ്ങിയവർ സംബന്ധിച്ചു.
സര്‍വീസിനെത്തുന്നവര്‍ക്ക് ഡാറ്റ സുരക്ഷയും സ്വകാര്യതയും ഉറപ്പു നല്‍കുമെന്ന് അബ്ദുല്‍ നസീര്‍ കെ.പി പറഞ്ഞു. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ഡെസ്‌ക് ടോപ് തുടങ്ങി എല്ലാ തരം ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഇവിടെ സര്‍വീസ് ചെയ്യും. ഡാറ്റ സുരക്ഷക്കുള്ള ഐ.എസ്.ഒ (27001: 2013) അംഗീകാരം ലഭിച്ച കേരളത്തിലെ ഏക സ്ഥാപനമാണ് ഗാവയെന്നും അദ്ദേഹം പറഞ്ഞു. പ്രീ ഓണ്‍ഡ് പ്രീമിയം ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരവും ഗാവയില്‍ ഒരുക്കിയിട്ടുണ്ട്. ഉപകരണങ്ങള്‍ വാറന്‍റിയോടും ഫിനാന്‍സ് സൗകര്യത്തോടും കൂടി വാങ്ങാം.
ഉപകരണങ്ങള്‍ വാങ്ങാനും വില്‍ക്കാനും സര്‍വീസിങിനും സംസ്ഥാന വ്യാപകമായി പിക്ക് ആന്‍ഡ് ഡ്രോപ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.gava.co.in എന്ന വെബ്‌സൈറ്റ് വഴി ഇത് പ്രയോജനപ്പെടുത്താം. സംസ്ഥാനത്തുടനീളം കലക്ഷന്‍ പോയിന്‍റുകളും ഒരുക്കിയിട്ടുണ്ട്. വ്യാപാര മേഖലയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തന പരിചയമുള്ള ദുബൈ കേന്ദ്രമായ ബ്രോണെറ്റ് ഗ്രൂപ്പിന്‍റെ ഭാഗമാണ് ഗാവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.