Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാ​ച​ക വാതക...

പാ​ച​ക വാതക പ്ര​തി​സ​ന്ധി; മെ​ഡി.കോ​ള​ജി​ൽ കാ​ന്റി​ൻ അ​ട​ച്ചു

text_fields
bookmark_border
പാ​ച​ക വാതക പ്ര​തി​സ​ന്ധി; മെ​ഡി.കോ​ള​ജി​ൽ കാ​ന്റി​ൻ അ​ട​ച്ചു
cancel
camera_alt

പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ.​എം.​സി.​എ​ച്ച് കാ​ന്‍റീ​ൻ

കോ​ഴി​ക്കോ​ട്: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഹോ​ട്ട​ലു​ക​ളെ​യും കാ​റ്റ​റി​ങ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജി​ലെ ഐ.​എം.​സി.​എ​ച്ച് കാ​ന്റീ​ൻ അ​ട​ച്ചു​പൂ​ട്ടി.

രോ​ഗി​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മു​ൾ​പ​ടെ പ്ര​തി​ദി​നം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന സി.​എ​ച്ച് സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന​ത്തെ​യും പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി ബാ​ധി​ച്ചു. ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണം വ​രു​ത്തി ത​ൽ​ക്കാ​ലം മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്ന് സി.​എ​ച്ച് സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. സി​ദ്ദീ​ഖ് മാ​സ്റ്റ​ർ പ​റ​ഞ്ഞു. ഹോ​ട്ട​ലു​ക​ളി​ൽ ര​ണ്ട് ദി​വ​സ​മാ​യി വാ​ണി​ജ്യ ഗ്യാ​സ് വി​ത​ര​ണം മു​ട​ങ്ങി​യ​തി​നാ​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യെ​ന്ന് ഹോ​ട്ട​ൽ ആ​ന്റ് റ​സ്​​റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി രൂ​പേ​ഷ് കോ​ളി​യോ​ട്ട് പ​റ​ഞ്ഞു.

വി​വാ​ഹം, വീ​ടു​കൂ​ട​ൽ തു​ട​ങ്ങി​യ​വ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​ന്റെ ഓ​ർ​ഡ​റു​ക​ൾ ക്യാ​ൻ​സ​ൽ ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നി​ടെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ന് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹോ​ട്ട​ൽ- ആ​ന്റ് റ​സ്​​റ്റാ​റ​ന്‍റ്-​കാ​റ്റ​റി​ങ് മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്.

പാ​ച​ക ഗ്യാ​സി​ന് പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും ദി​നേ​ന പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​വു​ക​യാ​ണ്. പെ​രു​ന്നാ​ൾ സീ​സ​ൺ ആ​യ​തി​നാ​ൽ ന​ഗ​ര​ത്തി​ൽ തി​ര​ക്കേ​റി. ഈ ​തി​ര​ക്ക് ഹോ​ട്ട​ലു​ക​ളി​ലും ഉ​ണ്ട്. എ​ത്ര ദി​വ​സം ഹോ​ട്ട​ലു​ക​ൾ​ക്ക് ഈ ​നി​ല​യി​ൽ മു​ന്നോ​ട്ട് പോ​കാ​നാ​വു​മെ​ന്ന് പ​റ​യാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തി​നി​ടെ വി​റ​ക് ഉ​പ​യോ​ഗി​ച്ച് പാ​ച​ക​ത്തി​ന് വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ശ്ര​മം ന​ട​ക്കു​ന്നു​വെ​ങ്കി​ലും വി​റ​ക് കി​ട്ടാ​നി​ല്ല. വി​റ​കി​ന് തീ​വി​ല​യാ​ണെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു. പ്ര​തി​സ​ന്ധി തു​ട​ർ​ന്നാ​ൽ ഫ്ലാ​റ്റു​ക​ളി​ൽ ഭ​ക്ഷ​ണ​മു​ണ്ടാ​ക്ക​ൽ തി​ർ​ത്തും പ്ര​തി​സ​ന്ധി​യി​ലാ​വും. അ​വി​ടെ വി​റ​ക് അ​ടു​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ഹോ​സ്റ്റ​ലു​ക​ളും പെ​യി​ങ് ഗ​സ്റ്റ് സം​വി​ധാ​ന​ങ്ങ​ളും നി​ല​ച്ചു.

ഉ​ണ്ണി​കു​ള​ത്തും ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു തു​ട​ങ്ങി

എ​ക​രൂ​ൽ: പാ​ച​ക വാ​ത​ക വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു തു​ട​ങ്ങി. എ​ൽ.​പി.​ജി സി​ലി​ണ്ട​റു​ക​ൾ സ്റ്റോ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ലി​ലും മ​റ്റു പ്ര​ധാ​ന അ​ങ്ങാ​ടി​ക​ളി​ലും മി​ക്ക ഹോ​ട്ട​ലു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ റ​മ​ദാ​ൻ വ്ര​ത​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ഹോ​ട്ട​ലു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ ക​ഴി​യാ​തെ വ​രു​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​ഞ്ഞു.

ഈ ​രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​ക്ക് തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ക​രൂ​ലി​ലെ

പ്ര​ധാ​ന ഹോ​ട്ട​ലു​ക​ളി​ലൊ​ന്നാ​യ ''കേ​ര​ള ഭ​വ​ൻ'' ഗ്യാ​സ് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത് വ​രെ ക​ട തു​റ​ക്കു​ന്ന​ത​ല്ല എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ച് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് അ​ട​ച്ചി​ട്ട ഹോ​ട്ട​ലു​ക​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​റ​ക് അ​ടു​പ്പു​ക​ളി​ലേ​ക്ക് പാ​ച​കം മാ​റ്റാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. ഇ​തി​ൻ​റെ ഭാ​ഗ​മാ​യി ചി​ല ഹോ​ട്ട​ലു​ക​ൾ ആ​വ​ശ്യ​മാ​യ വി​റ​കു​ക​ൾ ശേ​ഖ​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gascanteenmedical collegeKozhikode News
News Summary - Gas crisis; Canteen closed at Medical College
Next Story