മാലിന്യം പെരിങ്കൊല്ലൻ തോട്ടിലേക്ക്; സഹികെട്ട് നാട്ടുകാർ
text_fieldsഒളവണ്ണ പഞ്ചായത്തിലെ പെരിങ്കൊല്ലൻതോട്
മലിനമായനിലയിൽ
പന്തീരാങ്കാവ്: മാമ്പുഴയുടെ കൈവഴിയായ പെരിങ്കൊല്ലൻ തോട്ടിലേക്ക് മാലിന്യമൊഴുക്കുന്നു. തോടിന് സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് ദുർഗന്ധമുള്ള കറുപ്പ് നിറത്തിലുള്ള മാലിന്യം ഒഴുക്കുന്നത്.
മഴക്ക് തൊട്ടുമുമ്പ് കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഴ പ്രതീക്ഷിച്ചാവാം മാലിന്യമൊഴുക്കിയതെന്ന് നാട്ടുകാർ പറയുന്നു. തോട് മുഴുവൻ കെട്ടിനിന്ന് ദുർഗന്ധം പരന്നതോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
കിണറുകളടക്കം മുഖ്യ കുടിവെള്ള സ്രോതസ്സാണ് പെരിങ്കൊല്ലൻ തോട്. ഇത് മലിനമാക്കിയിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർ മൗനം പാലിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

