പൂനൂർ അങ്ങാടിയിലും ഞേറപ്പൊയിലിലും മാലിന്യംതള്ളൽ പതിവാകുന്നു; വഴി നടക്കാനാകാതെ നാട്ടുകാർ
text_fieldsഉണ്ണികുളം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മാലിന്യം
ചാക്കിൽകെട്ടി പൊതുസ്ഥലത്ത് നിക്ഷേപിച്ച നിലയിൽ
പൂനൂർ: ഉണ്ണികുളം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മാലിന്യംതള്ളല്‍ പതിവാകുന്നു. പൂനൂർ അങ്ങാടിക്കടുത്ത് പഞ്ചായത്ത് വക ഉപയോഗശൂന്യമായ കിണറിനടുത്തും ആറാം വാർഡിൽ ഞേറപ്പൊയിൽ പള്ളിക്കടുത്ത് ജങ്ഷനിലുമാണ് മാലിന്യം തള്ളുന്നത്.
പ്ലാസ്റ്റിക്, ഖരമാലിന്യമുൾപ്പെടെ ചാക്കിൽകെട്ടി പൊതുസ്ഥലത്ത് നിക്ഷേപിക്കുകയാണ്. ഞേറപ്പൊയിൽ ഭാഗത്തും ചെറുതും വലുതുമായ നൂറുകണക്കിന് ചാക്കുകെട്ടുകളാണ് ഇങ്ങനെ റോഡരികിൽ കുമിഞ്ഞുകൂടുന്നത്. ഇതിൽ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
മാസങ്ങൾക്കു മുമ്പ് പഞ്ചായത്ത് ഹരിതസേന വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഞേറപ്പൊയിൽ ഭാഗത്ത് കൂട്ടിയിട്ടിരുന്നു. അതേ സ്ഥലത്താണ് ഇപ്പോൾ ആളുകൾ മാലിന്യം തള്ളുന്നത്. പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെയുള്ള മാലിന്യനിക്ഷേപത്തിനെതിരെ ഡി.വൈ.എഫ്.ഐ പൂനൂർ മേഖല കമ്മിറ്റി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.
പഞ്ചായത്തിൽ രേഖാമൂലം പരാതിപ്പെട്ടെങ്കിലും ഒരുവിധ നടപടിയും ഉണ്ടായില്ലെന്ന് നേതാക്കൾ അറിയിച്ചു. പഞ്ചായത്ത് തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

