വീട്ടിൽ സൂക്ഷിച്ച നാലു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsവടകര: വീട്ടിൽ സൂക്ഷിച്ച നാലു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. മേപ്പയില് കല്ലുനിര പറമ്പത്ത് പ്രദീപന് (33), ഒഡിഷ സ്വദേശി അജിത്ത്പാണി (27) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദീപന്റെ മേപ്പയിലുള്ള വീട്ടിൽനിന്നാണ് പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്. പ്രദീപന്റെ ഭാര്യാസഹോദരനാണ് ഒഡിഷ സ്വദേശി അജിത്ത്പാണി. ഇയാള് ഒഡിഷയില്നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പ്രതികളെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടില് റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെടുത്തത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. പ്രദീപന് നേരത്തേയും ലഹരി കേസില് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വടകര എസ്.ഐ എം.കെ. രഞ്ജിത്ത്, എ.എസ്.ഐ ഷിജുകുമാര്, രാജേഷ്, സി.പി.ഒമാരായ സജീവന്, റോഷ്ന തുടങ്ങിയവര് ചേര്ന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

