മൊബൈൽ ഫോൺ പിടിച്ചുപറി സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
text_fieldsടൗൺ പൊലീസിെൻറ പിടിയിലായ മൊബൈൽ ഫോൺ മോഷണക്കേസ് പ്രതികൾ
കോഴിക്കോട്: രാത്രിയിൽ ബൈക്കിലെത്തി മൊബൈൽഫോണും പഴ്സും പിടിച്ചുപറിക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ഒളവണ്ണ പയ്യുണ്ണി വീട്ടിൽ അജനാസ് (20), പെരുമണ്ണ മുംതാസ് ക്വാർേട്ടഴ്സ് പുതിയപുരയിൽ മുഹമ്മദ് ആസിൽ (19) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്.
ഫ്രാൻസിസ് റോഡിലെ തീപിടിത്ത സ്ഥലത്തുനിന്ന് മടങ്ങവേ ബുധനാഴ്ച പുലർച്ച ഒന്നരയോടെ കോർട്ട് റോഡ് ജങ്ഷനിൽ പൾസർ ബൈക്കുമായി സംശയ സാഹചര്യത്തിൽ കണ്ട ഇരുവരെയും എസ്.െഎ കെ.ടി. ബിജിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാക്കളെന്ന് വ്യക്തമായത്.
കവർന്ന രണ്ട് മൊബൈൽ ഫോണുകൾ സംഘത്തിൽനിന്ന് കണ്ടെത്തി. മൂന്ന് പിടിച്ചുപറി സംബന്ധിച്ച് ഇവർ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രാത്രി ഒറ്റക്ക് നടന്നുപോകുന്നവരുടെയും മറ്റും മൊബൈൽ ഫോണുകൾ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് പൾസർ ബൈക്കിലെത്തിയവർ പിടിച്ചുപറിക്കുന്നതായി പൊലീസിന് വിവരമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. പ്രായപൂർത്തിയാവാത്ത മറ്റു ചിലരും ഇവർക്കൊപ്പമുള്ളതായാണ് സൂചന.
ഇതുസംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. എസ്.െഎ കെ.ടി. ബിജിത്തിനെ കൂടാതെ സീനിയർ സിവിൽ പൊലീസ് ഒാഫിസർ സജീഷ് കുമാർ, സിവിൽ പൊലീസ് ഒാഫിസർമാരായ അരുൺ, അനൂജ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

