Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഫ്യൂച്ചർ’ എൻട്രൻസ് പരിശീലന അക്കാദമി ഈ വർഷം

text_fields
bookmark_border
‘ഫ്യൂച്ചർ’ എൻട്രൻസ് പരിശീലന അക്കാദമി ഈ വർഷം
cancel

കോഴിക്കോട്: പ്രമുഖ വ്യവസായിയും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ഗോകുലം ഗോപാലൻ ചെയർമാനായി ‘ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം’ എന്ന നീറ്റ്, ജെ.ഇ.ഇ പരിശീലനത്തിനായി അക്കാദമി ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിശീലന വിദഗ്ധരായ മുഹമ്മദ് ജാബിർ, ലിനീഷ് കോടിയാട്ട്, അഷിമ ജോഷി തുടങ്ങിയവർ ഡയറക്ടർമാരായാണ് അക്കാദമി ആരംഭിക്കുന്നത്. കേരളത്തിലെ മികച്ച എൻട്രൻസ് കോച്ചിങ് അധ്യാപകരിലൊരാളായ ഗീതപ്രസാദ് ആണ് ഫ്യൂച്ചറിന്‍റെ അക്കാദമിക് ഡയറക്ടർ. മുൻനിര കെമിസ്ട്രി അധ്യാപകനായ റിജു ശങ്കർ നീറ്റിന്‍റെ അക്കാദമിക് ഹെഡും ഫിസിങ് കോച്ചിങ് വിദഗ്ധൻ ഫമീൽ മുഹമ്മദ് ഓൺലൈൻ വിഭാഗങ്ങളുടെ അക്കാദമിക് ഹെഡുമാണ്.

മാർക്ക് മാനദണ്ഡങ്ങളൊന്നുമില്ലാതെ കുറഞ്ഞ ഫീസ് നിരക്കിൽ പ്രവേശനം ലഭിക്കുമെന്നതാണ് പ്രത്യേകത. സ്കോളർഷിപ്പുകളും നൽകുന്നുണ്ട്. കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി അഞ്ച് ഹൈബ്രിഡ് കാമ്പസുകളാണുണ്ടാവുക.

പ്ലസ്വൺ, പ്ലസ്ടുവിനൊപ്പം എൻട്രൻസ് കോച്ചിങ്ങും ലഭ്യമാകുന്ന സ്കൂൾ, എട്ടാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ളവർക്ക് ട്യൂഷൻ തുടങ്ങിയവയും വിഭാവനം ചെയ്യുന്നുണ്ട്. രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപയാണ് ഗോകുലം ഗോപാലന്‍റെ നിക്ഷേപം. ഇതിൽ 100 കോടി രൂപ ഗോകുലം ഹോട്ടലിൽ നടന്ന ചടങ്ങിൽ കൈമാറി. വാർത്തസമ്മേളനത്തിൽ ഗോകുലം ഗോപാലൻ, മുഹമ്മദ് ജാബിർ, ലിനീഷ് കോടിയാട്ട്, അഷിമ ജോഷി, ഗീതപ്രസാദ്, റിജു ശങ്കർ, ഫമീൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Future’ Entrance Training Academy This Year
Next Story