Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ധന വില വർധന; മത്സ്യബന്ധന മേഖല തകർച്ചയിലേക്ക്

text_fields
bookmark_border
ഇന്ധന വില വർധന; മത്സ്യബന്ധന മേഖല തകർച്ചയിലേക്ക്
cancel

കോഴിക്കോട്: മത്സ്യക്ഷാമം മൂലം വറുതിയിലായ മത്സ്യബന്ധന മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഇന്ധന വിലവർധന പിൻവലിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. ഇന്ധന വില വർധനവിൽനിന്നും മത്സ്യബന്ധന മേഖലയെ സംരക്ഷിച്ചിരുന്ന സബ്സിഡി മണ്ണെണ്ണയുടെ വിതരണം നിലച്ചതുമൂലം കരിഞ്ചന്തയെ മാത്രം ആശ്രയിക്കേണ്ടി വരുന്നതാണ് കടുത്ത പ്രതിസന്ധിക്ക് കാരണം.

മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോർഡ് എൻജിനുകൾക്ക് ഫിഷറീസ് വകുപ്പ് വിതരണം ചെയ്ത പെർമിറ്റ് വഴിയുള്ള സബ്സിഡി എണ്ണയുടെ വിതരണം സിവിൽ സപ്ലൈ വകുപ്പ് സമയബന്ധിതമായി വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. വർഷങ്ങളായി മത്സ്യഫെഡ് സംസ്ഥാനത്തെ ഹാർബറുകളിൽ മണ്ണെണ്ണ ബങ്ക് ആരംഭിച്ചെങ്കിലും ഒരു വള്ളത്തിന് 140 ലിറ്റർ എണ്ണയാക്കി നിജപ്പെടുത്തിയതു മൂലം മത്സ്യത്തൊഴിലാളികൾ ഇന്നും കരിഞ്ചന്തയെ ആശ്രയിച്ചാണ് ദിനംപ്രതി മത്സ്യബന്ധനത്തിന് പോകുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാറുകൾ മണ്ണെണ്ണയുടെയും ഡീസലിന്റെയും പുറത്ത് ചുമത്തുന്ന ജി.എസ്.ടി അടക്കം പിൻവലിച്ച് വിലവർധനയിൽനിന്നും മേഖലയെ സംരക്ഷിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു ഇതിനെതിരെ ജില്ല സ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ജാക്സൺ പൊള്ളയിലും, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. അബ്ദുൽ റാസികും പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fuel price hike; Fishing sector faces collapse
Next Story