അമ്മക്ക് ആശ്വാസം പകർന്ന് മകെൻറ ചിതാഭസ്മവുമായി സുഹൃത്തുക്കൾ
text_fieldsതലക്കുളത്തൂർ: ഹൈദരാബാദിൽ കോവിഡ് ബാധിച്ച് മരിച്ച യുവാവിെൻറ ചിതാഭസ്മവുമായി സുഹൃത്തുക്കൾ ചൊവ്വാഴ്ചയെത്തും. തലക്കുളത്തൂർ പാലോറത്താഴം പുറക്കാട്ടിരി സവിതത്തിൽ പരേതനായ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ സാമിക്കുട്ടിയുടെ മകൻ എസ്.കെ. സവിജേഷിെൻറ (36) ചിതാഭസ്മവുമായാണ് ഹൈദരാബാദിലെ സുഹൃത്തുക്കൾ പുറപ്പെട്ടത്.
ഏകമകനായ സവിജേഷിെൻറ സംസ്കാര ചടങ്ങുകൾ അമ്മ വിലാസിനിയെ ഓൺലൈൻ വഴി കാണിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഹൈദരാബാദിലെ സിറ്റിസൺ സ്പെഷാലിറ്റി ആശുപത്രിയിലാണ് മരിച്ചത്. പിതാവ് നേരത്തേ മരിച്ചതാണ്. സവിജേഷ് ജോലിചെയ്യുന്ന ഇതേ ആശുപത്രിയിൽ 14 ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു. ഒരു വർഷം മുമ്പാണ് അവിവാഹിതനായ സവിജേഷ് നാട്ടിൽ വന്നുപോയത്. ഒമ്പതു വർഷമായി ഹൈദരാബാദിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.
മലയാളി നഴ്സസ് അസോസിയേഷൻറ നേതൃത്വത്തിലാണ് ഹൈദരാബാദിലെ ചന്ദന നഗറിൽ മൃതദേഹം സംസ്കരിക്കാനുള്ള ഏർപ്പാടുകൾ നടത്തിയത്. ചൊവ്വാഴ്ച രാവിലെ പാലോറമലയിൽ കാർ മാർഗം എത്തുന്ന സുഹൃത്തുക്കകാറിൽനിന്നിറങ്ങാതെ ചിതാഭസ്മം കൈമാറി തിരിച്ചുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

